Advertisment

ഹൃദായാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ വിവേകിന്റെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; ഹൃദയാഘാത്തിന് കാരണം കൊവിഡ് വാക്‌സിനേഷനല്ലെന്ന് ഡോക്ടര്‍മാര്‍

New Update

publive-image

Advertisment

ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് സിനിമാതാരം വിവേകിന്‍റെ നില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഇന്ന് രാവിലെ 11 മണിയോടെയാണ് തനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്ന വിവരം വിവേക് വീട്ടുകാരെ അറിയിച്ചത്.

ഭാര്യയും മകളും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ആശുപത്രിയില്‍ എത്തിച്ചതിനു ശേഷം നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വിവേക് കൊവിഡ് വാക്സിന്‍ സ്വീകരിച്ചത്.

'അക്യൂട്ട് കൊറോണറി സിന്‍ഡ്രോ'മിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഇതിനു കാരണം കൊവിഡ് വാക്സിനേഷന്‍ ആവണമെന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

Advertisment