Advertisment

നടന്‍ വിവേകിന്റെ മരണം കോവിഡ് വാക്‌സിന്‍ മൂലമല്ലെന്ന് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്

New Update

ചെന്നൈ : നടന്‍ വിവേകിന്റെ മരണം കോവിഡ് വാക്‌സിന്‍ മൂലമല്ലെന്ന് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഹൃദയാഘാതമാണ് നടന്റെ മരണ കാരണമെന്നും, കോവിഡ് വാക്‌സിനുമായി യാതൊരു ബന്ധവുമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഇമ്യൂണൈസേഷന്‍ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി.

Advertisment

publive-image

ഏപ്രില്‍ 16 നാണ് 59 കാരനായ നടന്‍ വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചികില്‍സയില്‍ കഴിയവെ പിറ്റേന്ന് നടന്‍ അന്തരിച്ചു. രണ്ടു ദിവസം മുമ്പ് ഏപ്രില്‍ 15 നാണ് താരം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത്.

ഇതേത്തുടര്‍ന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതാണ് വിവേകിന്റെ മരണകാരണമെന്ന് ആരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരണം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടുകയും ചെയ്തിരുന്നു.

actor vivek
Advertisment