Advertisment

അക്രമത്തെ അതിജീവിച്ചവര്‍ നിങ്ങളുടെ സ്വന്തമാണെങ്കില്‍ എങ്ങനെയാണ് അവരെ ചതിക്കാന്‍ പറ്റുക; നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റത്തിനെതിരെ രമ്യാ നമ്പീശനും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിനേതാക്കളായ സിദ്ദിഖും ഭാമയും കൂറുമാറിയനെതിരെ നടി രമ്യാ നമ്പീശന്‍ രംഗത്ത്. നേരത്തെ നടിമാരായ രേവതിയും റിമാ കല്ലിങ്കലും കൂറുമാറിയവര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

Advertisment

publive-image

രമ്യാ നമ്പീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്...

സത്യം വേദനിപ്പിക്കും, എന്നാൽ ചതി? നിങ്ങളുമായി ചേര്‍ന്ന് ഒരാള്‍ പോരാടുന്നുവെന്ന് കരുതിയ ഒരാള്‍ പെട്ടെന്ന് നിറം മാറുമ്പോള്‍, അത് വേദനിപ്പിക്കുന്നു. ആഴത്തില്‍. കേസുകളില്‍ സാക്ഷികള്‍ കൂറുമാറുന്നതായി ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ ആക്രമത്തെ അതിജീവിച്ചവര്‍ നിങ്ങളുടെ സ്വന്തമാണെങ്കിലോ? എങ്ങനെയാണ് നിങ്ങള്‍ക്ക് അവരെ ചതിക്കാന്‍ പറ്റുക? ഈ പോരാട്ടം സത്യമാണ്. ഒടുവില്‍ വിജയം സത്യത്തിന് തന്നെയായിരിക്കും. ആക്രമത്തെ അതിജീവിച്ചവള്‍ക്കുവേണ്ടിയും സ്ത്രീസമൂഹത്തിന് വേണ്ടിയും ഈ പോരാട്ടം തുടരുക തന്നെ ചെയ്യും... അവൾക്കൊപ്പം..

Advertisment