അവര്‍ അവസരത്തിനു പകരം ആവശ്യപ്പെട്ടത് അത്ര മോശപ്പെട്ട കാര്യം, നായികയായിരുന്നപ്പോള്‍ പോലും ഇത് നേരിട്ടിട്ടില്ല; സിനിമ ഉപേക്ഷിച്ചതിന്റെ ഞെട്ടിക്കുന്ന രഹസ്യം തുറന്നുപറഞ്ഞ് ചാര്‍മിള

ഫിലിം ഡസ്ക്
Friday, March 15, 2019

ധനം എന്ന ചിത്രത്തിലൂടെ 1991ലാണ് ചാര്‍മിള മലയാളത്തില്‍ അരങ്ങേറിയത്. മോഹന്‍ലാലായിരുന്നു നായകന്‍. സംവിധായകന്‍ സിബി മലയിലും. അഭിനയിക്കാന്‍ വേണ്ടി സംവിധായകരും നടന്മാരും കിടക്ക പങ്കിടാന്‍ ക്ഷണിച്ചു എന്ന് ചാര്‍മിള അടുത്തിടെ തുറന്ന് പറഞ്ഞത് ആരാധകരെ വളരെയധികം ഞെട്ടിച്ചിരുന്നു.

കിടക്ക പങ്കിട്ടാല്‍ നല്ല വേഷം തരാം എന്നാണ് ഓഫര്‍. അതും പ്രമുഖരായ ആളുകള്‍. സിനിമാ സംവിധായകരും താരങ്ങളും മാത്രമല്ല പ്രൊഡക്ഷന്‍ മാനേജര്‍മാരും തന്നോട് ഇങ്ങനെ മോശമായി പെരുമാറിയിട്ടുണ്ട്. കിടന്ന് കിട്ടുന്ന അവസരങ്ങള്‍ തനിക്ക് വേണ്ട എന്നാണ് വേദനയോടെ ചാര്‍മിള പറയുന്നത്.

തന്റെ പ്രായം പോലും കണക്കാക്കുന്നില്ല. തനിക്ക് 42 വയസായി. തന്റെ പ്രായത്തെ ബഹുമാനിക്കാന്‍ പോലും ഇത്തരക്കാരൊന്നും തയ്യാറാകുന്നില്ലല്ലോ എന്നതില്‍ ചാര്‍മിളയ്ക്ക് വിഷമമുണ്ട്. മലയാളത്തില്‍ കുറേ കാലമായി അഭിനയിച്ചിട്ട്. മലയാളത്തില്‍ ഇപ്പോഴും അഡ്ജസ്റ്റ് ചെയ്യാമോ എന്നാണ് ചോദ്യം.

അടുത്തിടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ നിര്‍മാതാക്കളായ മൂന്നു ചെറുപ്പക്കാര്‍ രാത്രി മുറിയില്‍ കടന്നുവന്ന് മോശമായി സംസാരിച്ചു. അവരുടെ ഇഷ്ടത്തിനു വഴങ്ങാതിരുന്നതിനാല്‍ രാത്രി തന്നെ സഹായിയേയും കൂട്ടി ഇറങ്ങേണ്ടി വന്നു. ട്രെയിന്‍ ടിക്കറ്റിനുള്ള പണം കടം വാങ്ങിയാണ് തിരിച്ചു പോന്നത്.

നായികയായിരുന്ന കാലത്തു പോലും ഇത്തരം അനുഭവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ എന്താണ് ഇങ്ങനെയെന്നോര്‍ത്ത് വല്ലാതെ വിഷമം തോന്നി. അമ്മയില്‍ മുമ്പ് അംഗത്വം ഉണ്ടായിരുന്നു. പക്ഷേ, പുതുക്കാന്‍ സാധിച്ചില്ല. കുടിശിക ഒരുമിച്ച് അടച്ച് ഇനി പുതുക്കാനാകുമെന്നും തോന്നുന്നില്ല.’-ചാര്‍മിള പറഞ്ഞു.

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ പ്രണയങ്ങളുണ്ടായി. അനുഭവങ്ങളില്‍ നിന്ന് ഞാന്‍ പാഠം പഠിച്ചുമില്ല. രാജേഷുമായി ബന്ധം പിരിഞ്ഞശേഷം എങ്ങോട്ടു പോകണമെന്ന് അ റിയില്ലായിരുന്നു. ചെറിയ വാടകയ്ക്ക് വീട് അന്വേഷിച്ച് അലഞ്ഞ ശേഷമാണ് ഇവിടെ എത്തിയത്. ഞാന്‍ സിനിമാ നടിയാണെന്ന് പറഞ്ഞിട്ട് വീട്ടുടമയ്ക്കു പോലും വിശ്വാസമായില്ല. എന്നെ അന്വേഷിച്ച് ആളുകളെത്തുമ്പോള്‍ അയാള്‍ക്ക് സംശയമാണ്. മുകളില്‍ നിന്ന് അയാള്‍ എത്തിനോക്കും- ചാര്‍മിള പറയുന്നു.

×