Advertisment

പ്രിയാ വാര്യരുടെ ലിപ് ലോക്ക് ട്രീസര്‍ തമിഴില്‍ വൈറല്‍ ! ചൂടന്‍ രംഗങ്ങളുള്ളത് അഡാറ് ലവിന്റെ തമിഴ് പതിപ്പില്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

പ്രിയ വാരിയരുടെയും റോഷന്റെയും ലിപ്‌ലോക്ക് രംഗങ്ങളുള്ള അഡാറ് ലവിന്റെ തമിഴ് ടീസർ വൈറലായി . ഒരുമിനിറ്റ് ദൈർഘ്യമുള്ള ടീസർ മണിക്കൂറുകൾക്കുളളിൽ തരംഗമായി കഴിഞ്ഞു. നിലവിൽ 1600 ലൈക്സും 1300 ഡിസ്‍ലൈക്കുമാണ് ടീസറിന് ലഭിച്ചത്. മാണിക്യമലരായ എന്ന ഒറ്റ ഗാനത്തോടെ  ലോകം മുഴുവൻ സ്വീകാര്യത ലഭിച്ച സിനിമയാണിത് . മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഒരുമിച്ച് റിലീസ് ചെയ്യും.

publive-image

publive-image

പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരു ചെറിയ സിനിമയായി ചിത്രീകരണം ആരംഭിച്ച അഡാറ് ലവ് ഈ ഫെബ്രുവരി 14ന് മൂന്നുഭാഷകളിലാണ് തിയറ്ററുകളിലെത്തുക. ചിത്രത്തിലെ അഭിനേതാക്കളെല്ലാം റിലീസ് മുമ്പ് തന്നെ ലോകപ്രശസ്തി നേടി.

priya varyar
Advertisment