Advertisment

പൊന്നു സുഹൃത്തുക്കളെ ഞാന്‍ നാല് വിവാഹം കഴിച്ചിട്ടില്ല...ഇനിയും എന്നെ ദ്രോഹിച്ചാല്‍പ്പൊട്ടിത്തെറിക്കും...എല്ലാം തകര്‍ന്ന് നിന്ന എനിക്ക് അമ്പിളി ഒരു ജീവിതം വച്ചുനീട്ടുകയാണ്...ആര്‍ക്കും ഒരു ശല്യത്തിന് വരുന്നില്ലല്ലോ...ദ്രോഹിക്കാതെ ഇരുന്നൂടെ...വിവാദങ്ങള്‍ക്ക് മറുപടിയുമായി ആദിത്യന്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

സീരിയല്‍ താരങ്ങളായ അദിത്യനും അമ്പിളിയും വിവാഹതിരായതിനെ തുടര്‍ന്ന് സൈബര്‍ ലോകത്ത് വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. പിന്നാലെ ആദിത്യന്റെ നാലാം വിവാഹമാണിതെന്നും വിവാഹതട്ടിപ്പു കേസില്‍ പ്രതിയായിട്ടുണ്ടെന്നുമടക്കം വാര്‍ത്തകള്‍ പൊന്തിവന്നു.

Advertisment

publive-image

അമ്പിളി ദേവിയുടെ മുന്‍ ഭര്‍ത്താവും ക്യാമറാമാനുമായ ലോവല്‍ ഷൂട്ടിങ് സെറ്റില്‍േകക്ക് മുറിച്ച് ആഘോഷിക്കുന്ന വിഡിയോയും പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ കൊഴുത്തു.

എന്റെ പൊന്നുസുഹൃത്തേ, ഞാന്‍ നാലു കല്യാണം ഒന്നും കഴിച്ചിട്ടില്ല. ഞാന്‍ ഒരിക്കല്‍ മാത്രമേ വിവാഹിതനായിട്ടുള്ളൂ. ആ ബന്ധം വൈകാതെ അവസാനിക്കുകയും ചെയ്തു. ഒരു പ്രമുഖ സീരിയല്‍ നടിയാണ് എന്റെ ആദ്യ ഭാര്യയെന്നും ആദിത്യന്‍ വ്യക്തമാക്കുന്നു.

publive-image

അവരുമായി ഉണ്ടായ ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് വിവാഹമോചിതനാവുന്നത്. അതിനു ശേഷമാണ് ഈ വിവാഹം. ഇക്കാര്യം അമ്പിളിക്കും അവളുടെ കുടുംബത്തിനും നന്നായി അറിയാം. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ചിലരുടെ താല്‍പര്യങ്ങളാണ്.

ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്കു നന്നായി അറിയാം. ഇത്രയും നാള്‍ ഞാന്‍ മിണ്ടാതിരുന്നു. ഇനിയും എന്നെ ദ്രോഹിച്ചാല്‍ എനിക്കും ചിലത് പറയേണ്ടിവരും. തെളിവുകള്‍ സഹിതം അക്കാര്യം പുറത്തുവിട്ടാല്‍ ഇന്ന് കാണുന്ന പല പ്രമുഖരുടെയും മുഖം മൂടികള്‍ അഴിഞ്ഞുവീഴുന്നത് കേരളം കാണും.

publive-image

എല്ലാം തകര്‍ന്നു നിന്ന എനിക്ക് അമ്പിളി ഒരു ജീവിതം വച്ചുനീട്ടുകയാണ്. ആര്‍ക്കും ഒരു ശല്യത്തിനും ഞാന്‍ വരുന്നില്ലല്ലോ... എന്നെ ദ്രോഹിക്കാതിരുന്നൂടെ..?. ഒരടിസ്ഥാനുമില്ലാത്ത വാര്‍ത്തകള്‍ എന്തിനാണ് പടച്ചുണ്ടാക്കുന്നത്. കണ്ണുനിറഞ്ഞുകൊണ്ട് ഞാന്‍ പറയുകയാണ്. നാലു കല്യാണമൊന്നും കഴിച്ചിട്ടില്ല.

ഞങ്ങളൊരുമിച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ഒട്ടേറെ സീരിയലുകളില്‍ അഭിനയിച്ചിരുന്നു. അവളുടെ ആദ്യനായകന്‍ ഞാനാണ്. അന്നൊക്കെ മറ്റാര്‍ക്കും ഇല്ലാത്ത ഒരു പ്രത്യേകത അമ്പിളിക്കുണ്ട്.

publive-image

എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്. സെറ്റിലും ആള് വളരെ സൈലന്റാണ്. അന്ന് ആ പ്രണയം തുറന്നുപറയാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും ലോവല്‍ അമ്പിളിയുടെ ജീവിതത്തിലേക്കു കടന്നുവന്നു. അദ്ദേഹം എന്റെ നല്ല സുഹൃത്തായിരുന്നു.

പിന്നീട് ഇവരുടെ ജീവിതത്തിലെ ചില പ്രശ്‌നങ്ങളും എന്നോടു ചര്‍ച്ച ചെയ്തിട്ടുണ്ട്. വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെയാണ് അമ്പിളി കുഞ്ഞിനു ജന്മം നല്‍കുന്നത്. അത്തരത്തിലൊരുപാട് പ്രശ്‌നങ്ങള്‍ അയാളുമായുള്ള ജീവിതത്തില്‍ അമ്പിളി അനുഭവിച്ചു. ഇക്കാര്യങ്ങളൊക്കെ എനിക്ക് അറിയാം.

publive-image

ഒരിക്കലും ഒത്തുപോകാനാവാത്ത രണ്ടുപേര്‍ പിരിയുന്നതാണ് നല്ലതെന്ന തീരുമാനം എടുത്താണ് ഇവര്‍ വേര്‍പിയുന്നത്. പിന്നെ എന്തിനാണ് ഇപ്പോള്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്നത്. കുറ്റങ്ങളെല്ലാം അമ്പിളിയുടെ മുകളില്‍ ചാര്‍ത്താന്‍ മാത്രമാണത്. ഇത്തരം ആക്ഷേപങ്ങള്‍ പ്രതീക്ഷിച്ചു തന്നെയാണ് ഞങ്ങള്‍ ജീവിതം തുടങ്ങിയത്. അതുകൊണ്ട് ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല.

കല്യാണം കഴിഞ്ഞു മണ്ഡപത്തില്‍ നിന്നിറങ്ങി അമ്പിളിയെയും കൂട്ടി ഞാന്‍ ആദ്യം പോയത് ഒരു ഡാന്‍സ് പരിപാടിക്കായിരുന്നു.

ഇന്നലെ മകന്റെ പിറന്നാളിന് ഞങ്ങളൊരുമിച്ചാണു കേക്ക് മുറിച്ച് ആഘോഷിച്ചത്. അമ്പിളി എന്ന കലാകാരിയെയും നര്‍ത്തകിയെയും മലയാളി ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന പോലെ ഞാനും എന്നും ഒപ്പമുണ്ടാകുമെന്നും ആദിത്യന്‍ വ്യക്തമാക്കുന്നു.

Advertisment