Advertisment

കോൺഗ്രസ് പാർട്ടിയെ ഹിന്ദുത്വ പാർട്ടിയെന്ന് മുദ്രകുത്തി വർഗീയ രാഷ്ട്രീയത്തിന് കേരളത്തിൽ വിത്തു പാകുകയാണ് സിപിഎം : അഡ്വ .അനിൽബോസ്

New Update

publive-image

Advertisment

കോട്ടയം: കോൺഗ്രസ് പാർട്ടിയെ ഹിന്ദുത്വ പാർട്ടിയെന്ന് മുദ്രകുത്തി വർഗീയ രാഷ്ട്രീയത്തിന് കേരളത്തിൽ വിത്തു പാകുകയാണ് സിപിഎമെന്ന് കെപിസിസി ഇ മാധ്യമ സമിതി അംഗംഅഡ്വ .അനിൽബോസ്. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ സുപ്രീം കോടതി നിർദ്ദേശിച്ച ട്രസ്റ്റ് കാര്യങ്ങൾ നടത്തട്ടെയെന്നാണ് സി പി എം പോളിറ്റ് ബ്യൂറോയുടെ നിലപാട്.

അയോദ്ധ്യ തർക്കം ഇരു കക്ഷികളും പരസ്പരം ചർച്ച ചെയ്തു തീരുമാനിക്കുന്ന ഇരു കക്ഷികൾക്കും സ്വീകാര്യമായ കരാറിലൂടെയോ, അല്ലെങ്കിൽ ഒരു കോടതി വിധിയിലൂടെയോ പരിഹരിക്കണമെന്നാണ് സി പി ഐ എമ്മിന്റെ എക്കാലത്തെയും നിലപാട്‌. സുപ്രീം കോടതി ഇത് സംബന്ധിയായി അതിന്റെ അന്തിമ വിധി പുറപ്പെടുവിച്ചുട്ടുള്ളതും ക്ഷേത്രനിർമാണത്തിനുള്ള വഴി തുറന്നിട്ടുള്ളതുമാമെന്ന് അദ്ദേഹം പറഞ്ഞു.

എന്നിരിക്കിലും, ഈ ക്ഷേത്രനിർമ്മാണം ഒരു ട്രസ്റ്റിന്റെ കീഴിൽ നടത്തണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ളത്. തുടർന്നുള്ള ഖണ്ഡികളിൽ കോവിഡ് വ്യാപന സാധ്യതകളെ കുറിച്ചും അതിന്റെ പ്രോട്ടോക്കോൾ ലംഘനങ്ങളെ കുറിച്ചും ആണ് പറയുന്നത്. ഇതാണ് സി പി ഐ (എം) ഔദ്യോഗിക നിലപാട് എന്നിരിക്കെ, ക്ഷേത്ര നിർമാണം ബി ജെ പി /സംഘ് പരിവാർ പരിപാടി ആക്കുന്നതിനെ എതിർത്ത കോൺഗ്രസ് പാർട്ടിയെ ഹിന്ദുത്വ പാർട്ടിയാണ് എന്നും പറഞ്ഞു വർഗീയ രാഷ്ട്രീയത്തിന് ഇന്ന് കേരളത്തിൽ വിത്തു പാകുകയാണ് സിപിഎം ചെയ്യുന്നതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി

യഥാർത്ഥത്തിൽ അത്തരക്കാർ ലക്‌ഷ്യം വെക്കുന്നത് കേരളത്തിൽ വർഗീയ ധ്രുവീകരണം മാത്രം ആണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Advertisment