Advertisment

'ബുൾബുൾ' ; ക്യാര്‍ ചുഴലിക്കാറ്റിനും മഹാ ചുഴലിക്കാറ്റിനും പിന്നാലെ സീസണിലെ ഏഴാമത്തെ ചുഴലിക്കാറ്റും ഇന്ത്യന്‍ തീരത്തിന് സമീപം രൂപം കൊണ്ടു ; ഇന്ത്യൻ തീരത്ത് രണ്ടാഴ്ചയ്ക്കിടെ തുടര്‍ച്ചയായ മൂന്നാമത്തെ ചുഴലിക്കാറ്റ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

തിരുവനന്തപുരം : ക്യാര്‍ ചുഴലിക്കാറ്റിനും മഹാ ചുഴലിക്കാറ്റിനും പിന്നാലെ സീസണിലെ ഏഴാമത്തെ ചുഴലിക്കാറ്റും ഇന്ത്യന്‍ തീരത്തിന് സമീപം രൂപം കൊണ്ടു. ബുൾബുൾ എന്നാണ് പേര് നൽകിയിരിക്കുന്നത്.

Advertisment

publive-image

ആൻഡമാന്‍ തീരത്തുണ്ടായിരുന്ന ന്യൂനമര്‍ദ്ദം ഇന്നലെ രാത്രിയോടെ ചുഴലിക്കാറ്റായ് മാറി. ബുള്‍ബുള്‍ ചുഴലിക്കാറ്റ് ഒഡീഷ പശ്ചിമബംഗാള്‍ തീരത്തേയ്ക്ക് നീങ്ങിയേക്കും. രണ്ടാഴ്ചയിൽ രൂപപ്പെടുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ബുൾബുൾ.

സീസണിലെ ഏഴാമത്തെ ചുഴലിക്കാറ്റാണ് ബുൾബുൾ. ജനുവരിയിൽ 'പബുക് ' ഏപ്രിലിൽ 'ഫാനി' (ബംഗാൾ ഉൾക്കടൽ ), ജൂണിൽ 'വായു ' സെപ്റ്റംബറിൽ 'ഹിക്ക ' ഒക്ടോബറിൽ 'ക്യാർ ', മഹ (നാലും അറബിക്കടലിൽ ) എന്നിവയാണ് ഇതിനുമുമ്പ് രൂപംകൊണ്ട ചുഴലിക്കാറ്റുകൾ.

Advertisment