Advertisment

ഹെെക്കാമാന്‍ഡ് നിര്‍ദ്ദേശിച്ചാല്‍ ആം ആദ്മിയുമായി സഖ്യമായി മല്‍സരിക്കുമെന്ന് ഷീലാ ദീക്ഷിത്....ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നും ഷീല ദീക്ഷിത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി : ഹെെക്കാമാന്‍ഡ് നിര്‍ദ്ദേശിച്ചാല്‍ ആം ആദ്മിയുമായി സഖ്യമായി മല്‍സരിക്കുമെന്ന് പി.സി.സി അധ്യക്ഷ ഷീലാ ദീക്ഷിത്. പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്നാണ് ഷീലാ ദീക്ഷിത്തിന്റെ നിലപാട്.

Advertisment

publive-image

അതേസമയം ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സഖ്യം വേണമെന്ന നിലപാടാണ് .ഐ.സി.സി സെക്രട്ടറി പി.സി.ചാക്കോയ്‍ക്കുള്ളത്. സഖ്യസാധ്യതയ്‍ക്ക് ഹൈക്കമാന്‍ഡിന്‍റെ ശ്രമങ്ങള്‍ക്കിടെ ഡല്‍ഹി അധ്യക്ഷ ഷീല ദീക്ഷിത് മൂന്ന് വര്‍ക്കിങ്ങ് പ്രസിഡന്‍റുമാരുടെ യോഗവും വിളിച്ചിരുന്നു.

അതേസമയം . ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലേക്കും ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കപ്പെട്ടെങ്കിലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ അരവിന്ദ് കേജ്‍രിവാളിനും താല്‍പര്യമുളളതായാണ് റിപ്പോര്‍ട്ടുകള്‍.

Advertisment