Advertisment

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ;ബിനാമി പേരില്‍ മിഷേലിന് ഇന്ത്യയിലും ആസ്തികള്‍ ; ക്രിസ്റ്റ്യന്‍ മിഷേലിന്റെ ആസ്തി വിവരങ്ങള്‍ തേടി അന്വേഷണ ഏജന്‍സികള്‍ വിദേശത്തേക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ ആസ്തി വിവരങ്ങള്‍ തേടി അന്വേഷണ ഏജന്‍സികള്‍ വിദേശത്തേക്കും.ബിനാമി പേരില്‍ മിഷേലിന് ഇന്ത്യയിലും ആസ്തികളുണ്ടെന്ന് അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഉടമകളെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇതിനായി മിഷേലുമായി ബന്ധമുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു.

Advertisment

publive-image

മിഷേലിന്റെ ആഭ്യന്തര-വിദേശ ആസ്തികളുടെ വിവരങ്ങളെ സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങളാണ് ഏജന്‍സികള്‍ക്ക് ലഭിച്ചത്. ഇതിന്റെ വിശാദംശങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം ചെയ്യുന്നത്. നാലു രാജ്യങ്ങളില്‍ മിഷേലിന് അക്കൗണ്ടുകളുണ്ടെന്നും അഗസ്റ്റ ഇടപാട് നടക്കുന്ന സമയത്താണ് ഈ അക്കൗണ്ടുകളില്‍ ചിലത് ആരംഭിച്ചതെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു

ബ്രിട്ടന്‍, യുഎഇ എന്നിവിടങ്ങളിലെയും മിഷേലുമായി ബന്ധമുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇവിടെ വസ്തുക്കളുടെ മാത്രമല്ല, അക്കൗണ്ട് വിവരങ്ങളും നിരീക്ഷണത്തിലാണ്.

2015-ല്‍ ക്രിസ്റ്റ്യന്‍ മിഷേലുമായി ബന്ധമുള്ള 1.12 കോടിയുടെ വസ്തു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്നു. ഇത്തരത്തില്‍ ബിനാമി വസ്തുക്കള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ അഗസ്റ്റ ഇടപാടിലെ കള്ളക്കളി തെളിയിക്കാന്‍ കഴിയുമെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്നു.

Advertisment