വ്യാപാരിയെ തേന്‍ കെണിയില്‍പ്പെടുത്താന്‍ 24 കാരി കാറില്‍ കയറി. യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി വ്യാപാരിയും സുഹൃത്തും പക തീര്‍ത്തു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, April 20, 2018

ഡല്‍ഹി  : വ്യാപാരിയെ തേന്‍ കെണിയില്‍പ്പെടുത്താന്‍ ശ്രമിച്ച 24 കാരി കൂട്ടബലാത്സംഗത്തിന് ഇരയായി . യുപിയിലെ ആഗ്രയിലാണ് സംഭവം. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.

തേന്‍ കെണിയില്‍ പെടുത്താനുള്ള നീക്കത്തിനിടെ അതേ ആളും സുഹൃത്തും ചേര്‍ന്ന്‍ കാറിനുള്ളില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തില്‍ വ്യാപാരിയെ തേന്‍ കെണിയില്‍പ്പെടുത്താന്‍ യുവതിയെ നിയോഗിച്ച സുരേന്ദ്ര ഗുര്‍ജറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നോയ്ഡ സ്വദേശിയായ സ്ഥലം ഇടപാടുകാരന്‍ സുരേന്ദ്ര ഗുര്‍ജാറാണ് വ്യാപാരി സല്‍മാന്‍ മാലിക്കിനെ തേന്‍കെണിയില്‍പ്പെടുത്താന്‍ യുവതിയെ നിയോഗിച്ചത്. മൂന്ന് വര്‍ഷം മുന്‍പ് കടംവാങ്ങിയ പത്ത് ലക്ഷംരൂപ മടക്കി വാങ്ങാനുള്ള തന്ത്രമായിരുന്നു ഇത് .

എന്നാല്‍ പദ്ധതി പാളുകയും വ്യാപാരിയും സുഹൃത്തും ചേര്‍ന്ന് യുവതിയെ കാറിനുള്ളില്‍വച്ച് ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. കാറില്‍ ഉച്ചത്തില്‍ പാട്ടുവച്ചതിനുശേഷമാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു.

യുവതിയുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചതില്‍നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. വ്യാപാരിയായ സല്‍മാന്‍ മാലിക്കിന് ഇയാള്‍ പത്തുലക്ഷംരൂപ കടം നല്‍കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പലിശയടക്കം 30 ലക്ഷം രൂപ മടക്കിനല്‍കണമെന്ന് ഗുര്‍ജര്‍ ആവശ്യപ്പെട്ടുവെങ്കില്‍ വ്യാപാരി അതിന് തയ്യാറായില്ല. അതിനിടെ, വ്യാപാരി നല്‍കിയ രണ്ട് ചെക്കുകള്‍ മടങ്ങി.

ഇതോടെയാണ് വ്യാപാരിയെ തേന്‍കെണിയില്‍പ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത്. ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യാനായിരുന്നു നീക്കം.

×