Advertisment

മദ്യപിച്ച് കോക്പിറ്റില്‍ കയറിയ പൈലറ്റിനു 3 മാസത്തെ സസ്പെന്‍ഷന്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: മദ്യപിച്ച് കോക്പിറ്റില്‍ ഇരുന്ന് യാത്രക്കൊരുങ്ങിയ പൈലറ്റിനു 3 മാസത്തെ സസ്പെന്‍ഷന്‍. ഡ്യൂട്ടിയില്ലല്ലാതിരുന്നിട്ടും ബെംഗളൂരുവിലേക്കുള്ള വിമാനത്തില്‍ അധികജീവനക്കാരനായി കയറിക്കൂടിയ പൈലറ്റിനെയാണ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ എയര്‍ ഇന്ത്യ മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത് .

Advertisment

publive-image

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ചയാണ് സംഭവം. ബെംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ സീറ്റ് ഒഴിവില്ലാത്തതിനെ തുടര്‍ന്ന്‌ അധിക ജീവനക്കാരനായി യാത്ര ചെയ്യാന്‍ ഇയാള്‍ അനുവാദം തേടുകയായിരുന്നു. സീറ്റ് ഒഴിവില്ലാത്തതിനാല്‍ കോക്പിറ്റില്‍ ഇരുന്ന് യാത്ര അനുവദിക്കണമെന്നാണ് ഇയാള്‍ വിമാന ജീവനക്കാരോട് ആവശ്യപ്പെട്ടത്‌.

യാത്ര തുടങ്ങുന്നതിന് മുമ്പ് മദ്യപിച്ചിട്ടുണ്ടോ എന്ന്‌ പരിശോധന നടത്തിയപ്പോഴാണ് പൈലറ്റ് കുടുങ്ങിയത്.

ഇതോടെ പൈലറ്റിന് യാത്ര നിഷേധിച്ചു. ജീവനക്കാരനെന്ന നിലയില്‍ മദ്യപിച്ച് യാത്ര ചെയ്തു എന്ന കുറ്റത്തിന് മൂന്ന് മാസത്തേക്ക് വിമാനം പറത്തുന്നതില്‍ നിന്ന് വിലക്കിയതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു,

മദ്യപിച്ച് വിമാനം പറത്താന്‍ മുതിര്‍ന്നാല്‍ പൈലറ്റുമാരെ മൂന്നു മാസം ജോലിയില്‍ നിന്ന് വിലക്കണമെന്നാണ് ചട്ടം. വീണ്ടും ആവര്‍ത്തിച്ചാല്‍ വിലക്ക് മൂന്ന് വര്‍ഷത്തേക്കാണ്. മൂന്നാമതും ആവര്‍ത്തിച്ചാല്‍ ഫ്‌ളയിങ് ലൈസന്‍സ് റദ്ദാക്കും.

air india
Advertisment