Advertisment

നാണക്കേടിന്റെ അപകടം : വിമാനത്തിന്‍റെ വാതില്‍ അടക്കുന്നതിനിടെ വീണ് എയര്‍ ഹോസ്റ്റസിന് ഗുരുതര പരുക്ക്

New Update

publive-image

Advertisment

മുംബൈ : എയര്‍ ഇന്ത്യ വിമാനത്തില്‍ വാതില്‍ അടയ്ക്കാനുള്ള ശ്രമത്തിനിടെ വീണ് എയര്‍ ഹോസ്റ്റസിന് ഗുരുതര പരുക്ക്. തിങ്കളാഴ്ച രാവിലെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് എയര്‍ ഹോസ്റ്റസായ ഹര്‍ഷ ലോബോയ്ക്ക് (53) വീണ് പരുക്കേറ്റത്. വിമാനത്തിന്റെ വാതില്‍ അടയ്ക്കാനുള്ള ശ്രമത്തിനിടെ ലോബോ കാല് തെന്നി വീഴുകയായിരുന്നു.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലോബോയുടെ കാലിന് പൊട്ടലുണ്ട്. വയറ്റിലും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റു. നാനാവതി ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍മാരുടെ നേതൃത്വത്തിലാണ് ചികിത്സ.

മുംബൈ-ഡല്‍ഹി എഐ 864 വിമാനത്തിലാണ് സംഭവം. അപകട വാര്‍ത്ത എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ഔദ്യോഗിക അന്വേഷണം നടത്തുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി.

air india
Advertisment