കുവൈറ്റില്‍ എയര്‍പോര്‍ട്ട് ടെര്‍മിനലിനുള്ളില്‍ പുകവലിച്ച ഉദ്യോഗസ്ഥരെ കയ്യോടെ പിടികൂടി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, October 11, 2018

കുവൈറ്റ് : കുവൈറ്റില്‍ എയര്‍പോര്‍ട്ട് ടെര്‍മിനലിനുള്ളില്‍ പുകവലിച്ച ഉദ്യോഗസ്ഥരെ കയ്യോടെ പിടികൂടി .പരിസ്ഥിതി പൊലീസാണ് എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

പുകവലിക്കരുതെന്ന നിര്‍ദേശം ജീവനക്കാര്‍ പാലിക്കുന്നില്ലെന്ന വിവരത്തെ തുടര്‍ന്ന് പരിസ്ഥിതി പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്.

×