Advertisment

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് അപേക്ഷിക്കാന്‍ അജിത് അഗാര്‍ക്കര്‍ ഉള്‍പ്പെടെയുള്ള മുന്‍താരങ്ങള്‍ രംഗത്ത്‌

New Update

publive-image

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് അപേക്ഷിക്കാന്‍ മുന്‍താരങ്ങളായ അജിത് അഗാര്‍ക്കര്‍, ചേതന്‍ ശര്‍മ്മ, ശിവസുന്ദര്‍ ദാസ്, മനീന്ദര്‍ സിങ് തുടങ്ങിയവര്‍ രംഗത്ത്. നിലവില്‍ ദേശീയ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയിലുള്ള ദേവാങ് ഗാന്ധി, ശരണ്‍ദീപ് സിങ്, ജതിന്‍ പരാഞ്ജ്‌പെ എന്നിവര്‍ ഉടന്‍ സ്ഥാനമൊഴിയും. ഈ ഒഴിവിലേക്കാണ് മുന്‍താരങ്ങള്‍ ശ്രമിക്കുന്നത്.

നവംബർ 15 ആയിരുന്നു അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി. സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളുടെ പോസ്റ്റിലേക്ക് നാൽവർ സംഘം അപേക്ഷ അയച്ചതായി ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് റിപ്പോർട്ട് ചെയ്തത്. കർണാടകക്കാരനായ മുൻ ഇന്ത്യൻ താരം സുനിൽ ജോഷിയാണ് നിലവിൽ സിലക്ഷൻ കമ്മിറ്റി ചെയർമാൻ. സുനിൽ ജോഷിക്കു പുറമെ സെലക്ഷന്‍ കമ്മിറ്റി അംഗമായ ഹർവീന്ദർ സിങ്ങും അടുത്തിടെയാണ് തൽസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Advertisment