ക്യൂവില്‍ നില്‍ക്കാതെ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയ അജിത്തിനും ശാലിനിക്കുമെതിരെ പ്രതിഷേധം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, April 23, 2019

ചെന്നൈ: ക്യൂവില്‍ നില്‍ക്കാതെ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയ നടന്‍ അജിത്തിനും ഭാര്യ ശാലിനിക്കുമെതിരെ പ്രതിഷേധം.

ഇന്ന് രാവിലെയാണ് തിരുവണ്‍മിയുര്‍ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്താനായി ഇരുവരും എത്തിയത്. താരങ്ങളെ കണ്ടതോടെ സെല്‍ഫിയെടുക്കാനും കൈകൊടുക്കാനുമായി ആരാധകര്‍ ചുറ്റും കൂടി.

ഇതോടെ ക്യൂവില്‍ നിന്ന ഇരുവരേയും കൂട്ടി പൊലീസ് ഉദ്യോഗസ്ഥര്‍ പോളിങ് ബൂത്തിനകത്തേക്ക് കയറി. എന്നാല്‍ ക്യൂവില്‍ നില്‍ക്കാതെ രണ്ട് പേരെ അകത്തുകയറ്റിവിട്ട പൊലീസ് നടപടിയെ ക്യൂവില്‍ നിന്ന സ്ത്രീകള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി.

തങ്ങള്‍ ഇവിടെ ക്യൂ നില്‍ക്കുമ്പോള്‍ പ്രത്യക പരിഗണന നല്‍കിയ ചിലരെ കയറ്റിവിടുന്ന നടപടി ശരിയല്ലെന്നായിരുന്നു സ്ത്രീകള്‍ പറഞ്ഞത്.

×