Advertisment

പൊതു വിഷയങ്ങളില്‍ സമുദായത്തിന്‍റെ കൂട്ടായ്മ അനിവാര്യം: അജ്‌വ ജി സി സി ഈദ് സൗഹൃ‍ദ സംഗമം

New Update

ജിദ്ദ: രാജ്യവും മുസ്ലിം സമുദായവും നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിക്കാൻ സംഘടനകള്‍ക്കും രാഷ്ട്രീയത്തിനും അതീതമായി മുസ്‌ലിം സമുദായം ഒന്നിക്കണമെന്നും അതിനായുള്ള പൊതുവേദി കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അജ് വ ജി സി സി സംഘടിപ്പിച്ച ഓൺലൈൻ ഈദ് സൗഹൃ‍ദ സംഗമത്തില്‍ വിവിധ മുസ്ലിം സംഘടനാ നേതാക്കളും പണ്ഡിതരും ആവശ്യപ്പെട്ടു.

Advertisment

publive-image

അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ് വ) ജി.സി.സി. കമ്മിറ്റി സംഘടിപ്പിച്ച ഈദ് സംഗമത്തിൽ പ്രസിഡണ്ട് ശറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് നദ് വി കോട്ടയം സ്വാഗതം പറഞ്ഞു.

അജ് വ സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ് കബീര്‍ ബാഖവി അല്‍ അമാനി കുന്നിക്കോട് ആമുഖ പ്രസംഗം നിര്‍വ്വഹിച്ചു. സംസ്കരണം, ജീവകാരുണ്യം, മനുഷ്യാവകാശ സംരക്ഷണം എന്നീ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന അജ് വ എന്ന സംവിധാനം കക്ഷി രാഷ്ട്രീയത്തിനും സംഘടനാ സങ്കിചത്വങ്ങള്‍ക്കും അതീതമായി എല്ലാവര്‍ക്കും ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന കൂട്ടായ്മയാണെന്നും, എല്ലാ സുമനസ്സുകളുടേയും പിന്തുണയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെക്കൻ കേരളത്തിലെ പ്രമുഖ സൂഫിവര്യൻ സയ്യിദ് ഹസ്ബുള്ളാഹ് ബാഫഖീ തങ്ങള്‍ പ്രസ്തുത സംഗമം ഉല്‍ഘാടനം ചെയ്തു. സംഘടനാ സങ്കുചിതത്വങ്ങള്‍ക്ക് അതീതമായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നത് അജ്‌വയിലൂടെ കാണാനാകുന്നതിൽ വലിയ സന്തോഷമുണ്ടെന്നും മത പണ്ഢിതരെയും സാദാത്തുക്കളെയും പര്സ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മയായി നിലകൊള്ളുവാനും അതിന്ന് കഴിയട്ടെയെന്നും തങ്ങള്‍ ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

കേരള മുസ്ലിം യുവജന ഫെഢറേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ എറണാകുളം ജില്ലാ സെക്രട്ടറിയും, മുവ്വാറ്റുപുഴ ജാമിഅഃ ബദരിയ്യ അറബിക്ക് കോളേജ് പ്രിന്‍സിപ്പലുമായ തൗഫീഖ് മൗലവി ബാഖവി മുഖ്യ പ്രഭാഷണം നടത്തി.

കളമശ്ശേരി ജുമുഅഃ മസ്ജിദ് ചീഫ് ഇമാം പി.കെ. സുലൈമാന്‍ മൗലവി, സമസ്ഥ കേരള ജംഇയ്യത്തുല്‍ ഉലമ കൊല്ലം ജില്ല സെക്രട്ടറി തടിക്കാട് സഈദ് ഫൈസി, അജ് വ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് ശംസുദ്ധീന്‍ ഫൈസി കൊട്ടുകാട്, അജ് വ സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫറലി ദാരിമി മലപ്പുറം എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

അജ് വ റിയാദ് ഘടകം പ്രസിഡണ്ട് അബ്ദുള്‍ ഹലീം മൗലവി കണ്ണനല്ലൂരിന്‍റെ അദ്ദേഹം രചിച്ച അറബിക്ക് കവിതാവിഷ്കാരം സദസ്സിന് മറ്റൊരനുഭവമായി, ഹസ്സന്‍ അമാനി (അജ് വ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്, മുഹമ്മദ് ഫൈസി ബാഖവി അല്‍ അമാനി (അജ് വ കൊല്ലം ജില്ലാ പ്രസിഡണ്ട്) എസ്.എം. ബഷീര്‍ മുബല്ലിഗീന്‍ മഞ്ചേശ്വരം (അജ് വ കാസര്‍കോഡ്) റഹീം ആരിക്കാടി, നവാസ് ഐ.സി.എസ്, അബ്ദള്‍ ലത്ത്വീഫ് കടവല്ലൂര്‍, പി.ച്ച്.എം. നവാസ്, ആസാദ് പള്ളിശ്ശേരിക്കല്‍. നസീറുദ്ധീൻ ഫൈസി പൂഴനാട്. വിജാസ് ഫൈസി ചിതറ. സലിം സഖാഫി പള്ളിക്കൽ. മുഹ്സിൻ അൽ ജാമിഈ തുടങ്ങിയവര്‍ സംബന്ധിച്ചു.

അജ് വ സംസ്ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറി ചേലക്കുളം അബ്ദുള്‍ ഹമീദ് ബാഖവി സമാപന പ്രസംഗം നടത്തുകയും പ്രത്യേക പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുകയും ചെയ്തു. സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ നന്ദി പറഞ്ഞു.

Advertisment