Advertisment

കോവിഡ് ടെസ്റ്റ്: പ്രവാസികളേടുള്ള വിവേചനം അവസാനിപ്പികുക-അജ്വാ കുവൈറ്റ്

New Update

publive-image

കുവൈറ്റ്: പ്രവാസികള്‍ യാത്ര പുറപ്പെടുന്നതിനു72 മണിക്കൂര്‍ മുമ്പുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും, തുടര്‍ന്ന് നാട്ടില്‍ എയര്‍പോര്‍ട്ടില്‍ നിന്നും വീണ്ടും ടെസ്റ്റ് നടത്തുകയും, തുടര്‍ന്ന് ഒരാഴ്ചക്ക് ശേഷം വീണ്ടും ടെസ്റ്റ് നടത്തണമെന്ന സര്‍ക്കാര്‍ നിലപാട് അപ്രായോഗികയും പ്രവാസികളോടുള്ള ദ്രോഹവുമാണെന്ന് അജ്വാ കുവൈറ്റ്.

സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ 5000 രൂപയോളം ചിലവാക്കി സ്വകാര്യ ആശുപത്രികളില്‍ പോയി ടെസ്റ്റ് ചെയ്യേണ്ട സാഹചര്യമാണ് ഇതു വഴി സംജാതമായിരിക്കുന്നത് എന്ന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ മനസ്സിലാക്കുകയും, പ്രായോഗികമായ നടപടികള്‍ സ്വീകരിക്കുകയും നാട്ടിലെ വിമാനത്താവളങ്ങളിലെ ടെസ്റ്റ് സൗജന്യമാക്കുകയോ ചിലവ് കുറക്കുയോ ചെയ്യണമെന്ന് അജ്വാ കുവൈറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment