Advertisment

ജനങ്ങളുടെ യാത്രാ സൗകര്യം പരിഗണിച്ച് തരൂരിൽ നാളെ മുതൽ പുതിയ കെഎസ്ആർടിസി സർവീസുകൾ : മന്ത്രി എ.കെ ബാലൻ

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:   സാധാരണ ജനങ്ങളുടെ യാത്രാ സൗകര്യം കണക്കിലെടുത്ത് കൂടുതൽ ഗ്രാമപ്രദേശങ്ങൾ ഉൾപ്പെട്ട  തരൂർ മണ്ഡലത്തിൽ കൂടുതൽ കെ.എസ്.ആർ.ടി.സി സർവീസുകൾ നാളെ മുതൽ ആരംഭിക്കുമെന്ന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി എ.കെ ബാലൻ അറിയിച്ചു.

Advertisment

publive-image

പാലക്കാട് നിന്ന് കുഴൽമന്ദം, ആലത്തൂർ ,കാവശ്ശേരി, അത്തിപ്പറ്റ വഴി തോണിപ്പാടം ഭാഗത്തേക്ക് ബസ് സർവീസ് ആരംഭിക്കും.വരുംദിവസങ്ങളിൽ പഴമ്പാലക്കോട് വരെ കെ.എസ്.ആർ.ടി.സി സർവീസ് ദീർഘിപ്പിക്കാൻ ഉദ്ദേശ്യമുണ്ട്. നിലവിൽ പാലക്കാട് നിന്നും മലപ്പുറത്തേക്ക് ബസ് സർവീസുകൾ ഉള്ളതിനു പുറമെയാണ് ഈ റൂട്ട് അനുവദിച്ചിട്ടുള്ളത്.പാലക്കാട് നിന്ന് കുഴൽമന്ദം, കോട്ടായി വഴി പെരിങ്ങോട്ടുകുറിശ്ശിയിലേക്ക് രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിച്ചിട്ടുണ്ട്.

പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ കെഎസ്ആർടിസി ബസ് സർവീസിൻ്റെ അഭാവം മന്ത്രി എ.കെ ബാലൻ്റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മേൽനടപടി സ്വീകരിച്ചത്.തോലന്നൂർക്ക് നിലവിലുണ്ടായിരുന്ന ഒരു കെഎസ്ആർടിസി ബസിന് പുറമെ ഒരു സർവീസ് കൂടി ആരംഭിച്ചതോടെ ഇവിടെ രണ്ട് കെഎസ്ആർടിസി ബസുകളുടെ സേവനം നിലവിലുണ്ട്. പുറമെ തരൂർ മണ്ഡലത്തിലെ പുതുക്കോട്ടേക്കും പാലക്കാട് നിന്ന് വൈകാതെ തന്നെ ബസ് സർവ്വീസ് ആരംഭിക്കുമെന്ന് മന്ത്രി എ.കെ ബാലൻ അറിയിച്ചിട്ടുണ്ട്.

ak balan
Advertisment