Advertisment

വീരു, കരിയറിന്റെ ആദ്യഘട്ടത്തില്‍ വളരെയേറെ റൺസ് നേടിയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന് ഫോം നഷ്ടമായി. ഒരിക്കൽ ഗാംഗുലി സെവാഗിനെ സമീപിച്ചു; റണ്‍സ് നേടിയില്ലെങ്കിൽ ഇനി ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. ആ മത്സരത്തിൽ സെവാഗ് സെഞ്ചുറി നേടി; ആകാശ് ചോപ്ര പറയുന്നു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ഡൽഹി: ഗാംഗുലിയുടെ നേതൃത്വത്തിൽ വിദേശ രാജ്യങ്ങളിൽ ഗംഭീര പ്രകടനങ്ങളാണ് ഇന്ത്യന്‍ ടീം നടത്തിയത്. ഗാംഗുലി ഇന്ത്യയെ നയിച്ച 49 ടെസ്റ്റുകളിൽ 21ഉം വിജയിച്ചു. 2000ൽ ഇന്ത്യ ചാംപ്യന്‍സ് ട്രോഫി ഫൈനലിലെത്തി. 2002 നാറ്റ്‍വെസ്റ്റ് ട്രോഫി, 2002 ചാംപ്യൻസ് ട്രോഫി എന്നിവ സ്വന്തമാക്കിയ ഗാംഗുലിയും സംഘവും 2003ൽ ലോകകപ്പ് ഫൈനലിലുമെത്തി.

Advertisment

publive-image

കരിയറിന്റെ തുടക്കകാലത്ത് സെവാഗിനെ എങ്ങനെയാണു ഗാംഗുലി സ്വാധീനിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഗാംഗുലിയുടെ നിർദേശങ്ങൾക്കു ശേഷം സെവാഗ് സെഞ്ചുറി നേടിയതായും ആകാശ് ചോപ്ര യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു.

വീരു, കരിയറിന്റെ ആദ്യഘട്ടത്തില്‍ വളരെയേറെ റൺസ് നേടിയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന് ഫോം നഷ്ടമായി. ഒരിക്കൽ ഗാംഗുലി സെവാഗിനെ സമീപിച്ചു. റണ്‍സ് നേടിയില്ലെങ്കിൽ ഇനി ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. ആ മത്സരത്തിൽ സെവാഗ് സെഞ്ചുറി നേടി.

തുടർന്നും ഗാംഗുലി സെവാഗിനെ വളരെയേറെ പിന്തുണച്ചു. യുവരാജ് സിങ്ങിന് ഫോം നഷ്ടമായപ്പോഴും ഗാംഗുലി ഇതേ രീതിയിൽ പിന്തുണ നൽകിയിരുന്നു. ഇരുപതോളം മത്സരങ്ങളിൽ യുവരാജിന് ഒരു അർധ സെഞ്ചുറി പോലും നേടാൻ സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നു– ചോപ്ര വ്യക്തമാക്കി. സൗരവ് ഗാംഗുലി ക്യാപ്റ്റനായിരിക്കുന്ന കാലത്താണ് ആകാശ് ചോപ്ര ഇന്ത്യൻ ടീമിനായി കളിച്ചത്.

 

sourav ganguly akash chopra veerendar sewag
Advertisment