Advertisment

സാമുദായിക ധ്രുവീകരണത്തിനു വഴിവെക്കുമെന്നതിനാല്‍ മുസ്‌ലീങ്ങള്‍ക്ക് സീറ്റു നല്‍കരുതെന്ന് അഖിലേഷ് തന്നോട് പറഞ്ഞു ;  അഖിലേഷ് മുസ്‌ലിം വിരുദ്ധന്‍ ; ആരോപണവുമായി  മായാവതി 

New Update

ലക്‌നൗ: എസ്.പി- ബി.എസ്.പി സഖ്യം പിരിഞ്ഞ് മൂന്നാഴ്ചയ്ക്കിപ്പുറം എസ്.പി പ്രസിഡന്റ് അഖിലേഷ് യാദവിനെതിരെ ആക്രമണവുമായി ബി.എസ്.പി പ്രസിഡന്റ് മായാവതി. അഖിലേഷ് മുസ്‌ലിം വിരുദ്ധനാണെന്ന് മായാവതി ആരോപിച്ചു.

Advertisment

publive-image

സാമുദായിക ധ്രുവീകരണത്തിനു വഴിവെക്കുമെന്നതിനാല്‍ മുസ്‌ലീങ്ങള്‍ക്ക് സീറ്റു നല്‍കരുതെന്ന് അഖിലേഷ് തന്നോട് പറഞ്ഞെന്നാണ് മായാവതി പറഞ്ഞത്.

‘ പക്ഷേ അദ്ദേഹം പറഞ്ഞത് ഞാന്‍ അനുസരിച്ചില്ല. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ യാദവരല്ലാത്തവരോടും ദളിതരോടും അനീതി കാട്ടിയിട്ടുണ്ട്. അതിനാലാണ് അവര്‍ എസ്.പിക്കു വോട്ടുനല്‍കാത്തത്. ദളിതരുടെ ഉയര്‍ച്ചയ്‌ക്കെതിരെയും എസ്.പി പ്രതിഷേധിച്ചിരുന്നു.’ അടച്ചിട്ട മുറിയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ മായാവതി പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.

യു.പിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച അഞ്ച് എസ്.പി എം.പിമാരില്‍ മൂന്നുപേര്‍ മുസ്‌ലീങ്ങളാണ്.

വോട്ടെണ്ണല്‍ നടന്ന ദിവസം അഖിലേഷ് യാദവിനെ താന്‍ വിളിച്ചിട്ട് അദ്ദേഹം ഫോണെടുത്തില്ലെന്നും മായാവതി പറഞ്ഞു. ‘ എന്തുകൊണ്ടാണ് എന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പിന്തുണയ്ക്കാതിരുന്നതെന്ന് അദ്ദേഹം പറയണമായിരുന്നു.’ അഖിലേഷ് പറഞ്ഞു.

Advertisment