Advertisment

ഉപതെരഞ്ഞെടുപ്പില്‍ 11 സീറ്റില്‍ എസ്.പിയും ഒറ്റയ്ക്ക് മത്സരിക്കും; മായാവതിയ്ക്ക് മറുപടിയുമായി അഖിലേഷ് യാദവ്

New Update

ഡല്‍ഹി : ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ബി.എസ്.പി അധ്യക്ഷ മായാവതിയുടെ പ്രഖ്യാപനത്തിനു പിന്നാലെ നിലപാട് വ്യക്തമാക്കി എസ്.പി നേതാവ് അഖിലേഷ് യാദവ്. 11 സീറ്റിലും എസ്.പിയും ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് അഖിലേഷ് പ്രഖ്യാപിച്ചത്.

Advertisment

publive-image

‘ഉപതെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടായില്ലെങ്കില്‍, സമാജ് വാദി പാര്‍ട്ടി ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കും. എല്ലാ 11 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കും. ‘ അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ എസ്.പിയുമായി സഖ്യമുണ്ടാവില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഇത് സ്ഥിരമായുള്ള വേര്‍പാടല്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ എസ്.പി നേതാവ് അഖിലേഷ് വിജയിച്ചുവെന്ന് ഭാവിയില്‍ തോന്നുകയാണെങ്കില്‍ ഞങ്ങള്‍ വീണ്ടും ഒരുമിച്ച് നില്‍ക്കും. അദ്ദേഹം ജയിച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് പിരിയുന്നതാണ് നല്ലത്. അതിനാല്‍ ഞങ്ങള്‍ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു.’ മായാവതി പറഞ്ഞു.

തിങ്കളാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് മായാവതി സഖ്യം പിരിയുന്നകാര്യം അറിയിച്ചത്. മഹാസഖ്യം പ്രതീക്ഷിച്ചത്ര ഫലം കണ്ടില്ലെന്നും യാദവ വോട്ടുകള്‍ ബി.എസ്.പിയ്ക്ക് നേടിക്കൊടുക്കാന്‍ എസ്.പിക്കു സാധിച്ചില്ലെന്നും മായാവതി പറഞ്ഞിരുന്നു.

Advertisment