ബി.ജെ.പിയ്ക്ക് മാത്രം വോട്ടമരുന്ന സാഹചര്യം ;350 ലേറെ മെഷീനുകള്‍ മാറ്റേണ്ടി വന്നു: അഖിലേഷ് യാദവ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, April 23, 2019

ലക്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ പോളിങ് നടക്കുന്ന മൂന്നാം ഘട്ടത്തില്‍ രാജ്യവ്യാപകമായി ഇ.വി.എം മെഷീനുകളില്‍ തകരാര്‍ സംഭവിച്ചതില്‍ പ്രതികരണവുമായി എസ്.പി നേതാവ് അഖിലേഷ് യാദവ്.

ഇ.വി.എമ്മുകള്‍ തകരാറിലാവുകയോ ബി.ജെ.പിയ്ക്ക് മാത്രം വോട്ടമരുകയോ ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും 350 ലേറെ സ്ഥലങ്ങളില്‍ മെഷീനുകള്‍ മാറ്റേണ്ടി വന്നതായും അഖിലേഷ് യാദവ് പറഞ്ഞു.

ഇ.വി.എമ്മുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ പറയുന്നത്. 50,000 കോടി ചെലവില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന രാജ്യത്തെ സംബന്ധിച്ചെടുത്തോളും ഇത് ക്രിമിനല്‍ കുറ്റമാണ്. അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

×