Advertisment

ശ​രീ​രം നി​റ​യെ പ​ട​ര്‍​ന്നു പി​ടി​ച്ച തീ​യു​മാ​യി റാം​പി​ലെ​ത്തി അ​ക്ഷ​യ്കു​മാ​ര്‍....വീട്ടിലെത്തിയാല്‍ കൊന്നു കളയുമെന്ന് ട്വി​ങ്കി​ള്‍ ഖ​ന്ന

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ​രീ​രം നി​റ​യെ പ​ട​ര്‍​ന്നു പി​ടി​ച്ച തീ​യു​മാ​യി റാം​പി​ലെ​ത്തി ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച്‌ അ​ക്ഷ​യ്കു​മാ​ര്‍. ആ​മ​സോ​ണ്‍ പ്രൈം​സീ​രി​സി​ന്‍റെ ദ് ​എ​ന്‍​ഡ് എ​ന്ന പരമ്പര

യി​ലൂ​ടെ ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോ​ണി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ക​യാ​ണ് അ​ക്ഷ​യ് കു​മാ​ര്‍ ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റാം​പ് വാ​ക്ക് സം​ഘ​ടി​പ്പി​ച്ച​ത്.

Advertisment

താ​രം, തീ​പ​ട​ര്‍​ന്ന സ്യൂ​ട്ട് ധ​രി​ച്ച്‌ റാം​പ് വാ​ക്ക് ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍  ​സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വൃ​ത്തി​യി​ല്‍ ഭാ​ര്യ ട്വി​ങ്കി​ള്‍ ഖ​ന്ന അ​ല്‍​പ്പം ദേ​ഷ്യ​ത്തി​ലാ​ണ്. ഇ​ത് ട്വി​റ്റ​റി​ലൂ​ടെ അ​വ​ര്‍ പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

'നാശം!!! സ്വയം തീയിടാന്‍ തീരുമാനിച്ചിരിക്കയാണോ? ഇതില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തുന്ന നിമിഷം ഞാന്‍ കൊല്ലും. '

'ഗോഡ് ഹെല്‍പ് മീ' എന്ന ഹാഷ് ടാഗോടെയാണ് ട്വിങ്കിളിന്റെ ട്വീറ്റ്. അക്ഷയ് കുമാര്‍ വീട്ടിലെത്തിയാല്‍ ഉടന്‍ അപ്‌ഡേറ്റുകള്‍ തരണമെന്നും താരം വീട്ടിലെത്തിയാല്‍ എങ്ങനെയായിരിക്കും ട്വിങ്കിളിന്റെ പ്രതികരണമെന്നതാണ് ഇപ്പോള്‍ രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നതെന്നും തരത്തിലുള്ള രസകരങ്ങളായ കമന്റുകളുമായി ആരാധകര്‍ ട്വീറ്റ് ഏറ്റെടുത്തു കഴിഞ്ഞു.

https://www.facebook.com/bollywoodhungamacom/videos/645511865908573/

'ദ എന്റ്' എന്ന സീരീസിലാണ് അക്ഷയ് കുമാര്‍ അഭിനേതാവായി എത്തുന്നത്. ഇന്നത്തെ യുവത്വം ഡിജിറ്റല്‍ ലോകത്തിനു പിന്നാലെയാണെന്നു പറഞ്ഞ മകന്‍ ആരവിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ രംഗപ്രവേശം നടത്തിയതെന്നും വ്ത്യസ്തമായി എന്തെങ്കിലും ചെയ്യാമെന്നു കരുതിയാണ് ഇതിലേക്കെത്തിയതെന്നും വേദിയില്‍ സംസാരിക്കവെ അക്ഷയ്കുമാര്‍ പറഞ്ഞു.

Advertisment