Advertisment

രാഷ്ട്രീയം തന്റെ അജണ്ടയല്ല...സിനിമയിലൂടെ ഞാന്‍ എന്തൊക്കെ ചെയ്യുന്നുണ്ട് അത് രാഷ്ട്രീയത്തിലൂടെ എനിക്ക് ചെയ്യാന്‍ കഴിയില്ല....അമൃത്സറില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നവെന്ന വാര്‍ത്തയോട് അക്ഷയ്കുമാറിന്റെ പ്രതികരണം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂദല്‍ഹി: വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ അമൃത്‌സറില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു എന്ന അഭ്യൂഹത്തിന് വിരാമം. മത്സരിക്കുന്നില്ലയെന്നായിരുന്നു താരത്തിന്റെ മറുപടി. രാഷ്ട്രീയം തന്റെ അജണ്ടയല്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

'രാഷ്ട്രീയം തന്റെ അജണ്ടയല്ല. സിനിമയിലൂടെ ഞാന്‍ എന്തൊക്കെ ചെയ്യുന്നുണ്ട് അത് രാഷ്ട്രീയത്തിലൂടെ എനിക്ക് ചെയ്യാന്‍ കഴിയില്ല.' അക്ഷയ് കുമാര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച്ച മേം കി ചൗകിദാര്‍ ക്യാമ്ബയിനില്‍ അക്ഷയ് കുമാറിനെ ടാഗ് ചെയിതിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ അക്ഷയ് കുമാര്‍ താരത്തിന് മറുപടിയും നല്‍കിയിരുന്നു.

Advertisment