Advertisment

ഞാന്‍ മൂന്ന് കൊല്ലമായിട്ടെ കൊമേഴ്‌സ്യല്‍ സിനിമയുടെ ഭാഗമായിട്ടുള്ളുവെങ്കിലും മുപ്പത് കൊല്ലത്തിന് ഇപ്പുറത്ത് ഉള്ളവര്‍ പോലും സൗഹൃദം തേങ്ങയാണെന്നും മാങ്ങയാണെന്നും പറഞ്ഞ് മാറിനിന്നു ; ചിലരുടെ മൗനങ്ങള്‍ വേദനയുണ്ടാക്കി ;മീടു ആരോപണത്തില്‍ പ്രതികരണവുമായി അലന്‍സിയര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

കൊച്ചി: മീ ടു ആരോപണത്തില്‍ തനിക്കെതിരെ നിലപാട് എടുത്ത ശ്യാം പുഷ്‌ക്കരനെതിരെ ഒളിയമ്പുമായി നടന്‍ അലന്‍സിയര്‍ ലോപസ്. താന്‍ മൂന്ന് കൊല്ലമായിട്ടെ കൊമേഴ്‌സ്യല്‍ സിനിമയുടെ ഭാഗമായിട്ടുള്ളുവെങ്കിലും മുപ്പത് കൊല്ലത്തിന് ഇപ്പുറത്ത് ഉള്ളവര്‍ പോലും സൗഹൃദം തേങ്ങയാണെന്നും മാങ്ങയാണെന്നും പറഞ്ഞ് മാറിനിന്നന്നും ചിലരുടെ മൗനങ്ങള്‍ വേദനയുണ്ടാക്കിയെന്നും അലന്‍സിയര്‍ പറഞ്ഞു.

Advertisment

publive-image

പ്രശ്‌നമുണ്ടായപ്പോള്‍ തനിക്ക് ബലം തരാന്‍ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നെന്നും സത്യം പറഞ്ഞാല്‍ വിശ്വസിക്കോ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് വിവാദം ഉണ്ടായപ്പോള്‍ കൂടെയുള്ള ആളുകളാണ് പിടിച്ചു നില്‍ക്കാന്‍ കരുത്ത് തന്നതെന്നും അലന്‍സിയര്‍ പറഞ്ഞു.

അന്ന് ഒരു വീട്ടിലാണ് താമസിച്ചത്. ഹോട്ടലിലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഇന്ന് അലന്‍സിയര്‍ എന്ന വ്യക്തി ഉണ്ടാകുമായിരുന്നില്ലെന്നും താരം അഭിപ്രായപ്പെട്ടു.മീ ടു ആരോപണം നേരിട്ട അലന്‍സിയറിനോട് ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറായിരുന്നില്ലെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍ നേരത്തെ പറഞ്ഞിരുന്നു. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രണ്ടാംവാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു ശ്യാമിന്റെ പ്രസ്താവന.

തന്റെ സുഹൃദ് വലയത്തില്‍ ഉള്ള അലന്‍സിയറിനെതിരെ മീ ടു ആരോപണം വന്നപ്പോള്‍ ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറായിരുന്നില്ല. സന്ധി സംഭാഷണങ്ങള്‍ക്കായി അലന്‍സിയര്‍ പലവട്ടം വിളിച്ചിരുന്നെന്നും ശ്യാം വെളിപ്പെടുത്തി.

Advertisment