Advertisment

ഓണം മാനവികതയുടെതാകണം അലർട്ട് കൊടുങ്ങല്ലൂർ

New Update

മാനവിക മൂല്യങ്ങളായ സത്യവും സ്നേഹവും സഹോദ ര്യവും വളർത്തിയെടുക്കുവാൻ ബോധ പൂർവ്വമായ നീക്കങ്ങൾ അനിവാര്യമാണെന്നും അലർട്ട് കൊടുങ്ങല്ലുര്‍.

Advertisment

publive-image

കൊടുങ്ങല്ലൂര്‍ : ഓണത്തിന് നിദാനമായ ഐതിഹങ്ങൾക്കപ്പുറം നിരവധി സഹസ്രാബ്ദങ്ങളായി അത് മാനവികതയുടെതാണെ ന്നും മാനവിക മൂല്യങ്ങളായ സത്യവും സ്നേഹവും സഹോദ ര്യവും വളർത്തിയെടുക്കുവാൻ ബോധപൂർവ്വമായ നീക്കങ്ങൾ അനി വാര്യമാണെന്നും അലർട്ട് കൊടുങ്ങലൂരിന്റെ ഓണ സന്ദേശത്തിൽ പറഞ്ഞു

കൊടുങ്ങല്ലൂരിലെ പ്രമുഖ അപകട സുരക്ഷാ ജീവകാരുണ്യ സാസ്കാരിക സംഘടനയായ അലർട്ട് കൊടുങ്ങല്ലൂർ സംഘടിപ്പി ച്ച ഓണഘോഷത്തിന്റെ ഭാഗമായുള്ള ഓണസന്ദേശ ചടങ്ങ് സംഘടിപ്പിച്ചു.

വൈസ് പ്രസിഡണ്ട് കെ.എം അബ്ദുറഹ്മാൻ കുട്ടി അധ്യക്ഷത വഹിച്ച ഓണാഘോഷ ചടങ്ങിൽ അഡ്വക്കേറ്റ് അബദുൽ കാദർ കണ്ണേഴത്ത് ഉത്ഘാടനവും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് പി.എ സീതി മാസ്റ്റർ മുഖ്യ പ്രഭാഷണവും  നിർവ്വ ഹിച്ചു.

അലർട്ട് ജനറൽ സെക്രട്ടറി ബഷീർ കൊല്ലത്ത് വീട്ടിൽ, എം .എസ്.ഗോപി, ഒറ്റതൈക്കൽ അബ്ദുൽ കാദർ, ഷമീർ പണിക്ക ശ്ശേരി, എൻ.എം ഹമീദ്, ആമ്പുലൻസ് കമ്മിറ്റി ചെയർമാൻ നഫീ ജ്, ജമാൽ തുടുപ്പുള്ളി, സി.സി.പ്രസാദ്,, എൽസി തോമസ് എന്നവർ സംസാരിച്ചു .പായസവിതരണവും അംഗങ്ങളുടെ പൂക്കളവും ഉണ്ടായിരുന്നു

Advertisment