Advertisment

ജീത്തു ജോസഫിനെ മുഖ്യമന്ത്രിയുടെ ക്രിമിനല്‍ കേസ് ഉപദേഷ്ടാവായി നിയമിക്കൂ, ലാവ്‌ലിന്‍ മുതല്‍ കടല്‍ കച്ചവടം വരെയുള്ള കേസുകളില്‍ നിന്നും പുഷ്പം പോലെ രക്ഷ നേടാം: ആലപ്പി അഷ്‌റഫ്

author-image
ഫിലിം ഡസ്ക്
New Update

ജീത്തു ജോസഫിനെ മുഖ്യമന്ത്രിയുടെ ക്രിമിനല്‍ കേസ് ഉപദേഷ്ടാവായി നിയമിക്കാമെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഇപ്പോള്‍ സര്‍ക്കാര്‍ നേരിടുന്ന കേസുകളില്‍ നിന്നെല്ലാം എങ്ങനെ രക്ഷപ്പെടാം എന്ന് ആലോചിക്കുന്നതിന് പകരം ജീത്തു ജോസഫിന്റെ ഉപദേശം നേടിയാല്‍ പുഷ്പം പോലെ രക്ഷപ്പെടാമെന്നാണ് ആലപ്പി അഷ്‌റഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

Advertisment

publive-image

ആലപ്പി അഷ്‌റഫിന്റെ പോസ്റ്റ്:

‘ദൃശ്യം’ എന്ന സിനിമയുടെ സംവിധായകനെ മുഖ്യമന്ത്രിയുടെ ക്രിമിനല്‍ കേസ് ഉപദേഷ്ടാവായി നിയമിക്കാവുന്നതാണ്. ക്രിമിനല്‍ കേസില്‍ നിന്നും എങ്ങിനെ രക്ഷപെടാം എന്നു വളരെ സൂഷ്മതയോടെ സിനിമയിലെ കഥാപാത്രമായ ജോര്‍ജുകുട്ടിയിലൂടെ ലോകത്തിന് കാണിച്ചു കൊടുത്ത സംവിധായകനാണ് ജിത്തു ജോസഫ്. കമ്മ്യുണിസ്റ്റ് രാജ്യമായ ചൈന പോലും അവരുടെ ഭാഷയില്‍ റീമേക്ക് ചെയ്ത ചിത്രമാണ് ദൃശ്യം എന്ന സിനിമ.

അതിന്റെ രണ്ടാം ഭാഗത്തില്‍ നിന്നു കൂടി സംവിധായകന്റെ ബുദ്ധി ഉപയോഗിച്ചു ജോര്‍ജുകുട്ടിയെ രക്ഷപെടുത്തിയത് വളരെ ബുദ്ധിപൂര്‍വ്വമായ നീക്കങ്ങളിലൂടെയാണ്. ജനങ്ങള്‍ അത് നെഞ്ചിലേറ്റി. ഇവിടുത്തെ കമ്മ്യുണിസ്റ്റ് ഗവണ്‍മെന്റ് നേരിടുന്ന കേസ്സുകളായ, ലാവ്‌ലിന്‍, സ്പിംഗ്ലര്‍, ലൈഫ്, സ്വര്‍ണ്ണകടത്ത്, ഈ-മെബലിറ്റി തുടങ്ങി പുതിയ കടല്‍ കച്ചവടം വരെയുള്ള കേസ്സുകളില്‍ നിന്നും എങ്ങിനെ രക്ഷപെടാമെന്നു ആലോചിക്കുന്ന അവസരത്തില്‍ ജിത്തു ജോസഫിന്റെ ഉപദേശം തേടിയാല്‍ തീര്‍ച്ചയായും എല്ലാ കേസുകളില്‍ നിന്നും പുഷ്പം പോലെ അദ്ദേഹം രക്ഷപ്പെടുത്തി തരും.

ചെയ്ത കുറ്റകൃത്യത്തില്‍ നിന്നും രക്ഷപെടാനായുള്ള വഴികള്‍ കാര്യക്ഷമവും സൂക്ഷ്മതയിലും അദ്ദേഹം കൈകാര്യം ചെയ്യും. കോടികള്‍ വക്കീലന്മാര്‍ക്ക് കൊടുക്കുന്നത് ഒഴിവാക്കി സംസ്ഥാന സര്‍ക്കാരിന് ധനലാഭമുണ്ടാക്കി ജനങ്ങളുടെ നികുതി പണം ലാഭിക്കാം. ജിത്തുവിനെകൂടി ഉപദേശകനായ് നിയമിച്ചാല്‍, നിരവധി ഉപദേശകരില്‍ ഗവണ്‍മെന്റിന് ഏറ്റവും പ്രയോജനമുണ്ടാവുക ഈ ക്രിമിനല്‍കേസ് ഉപദേശകനില്‍ നിന്നുമാകും എന്നതില്‍ സംശയമില്ല.

film news aleppy ashraf
Advertisment