Advertisment

കുവൈറ്റില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും യാത്രാനുമതി നല്‍കണമെന്ന് പൗരന്മാര്‍

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൗരന്മാര്‍ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനത്തില്‍ മൂവായിരം പൗരന്മാരും പ്രവാസികളും ഒപ്പിട്ടതായി പ്രാദേശികപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

പതിനായിരത്തോളം പേരുടെ ഒപ്പ് സമാഹരിക്കാനാണ് പരാതിക്കാരുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് ഒരു തരം വിവേചനമാണെന്നാണ് ഇവര്‍ പറയുന്നത്.

Advertisment