കുട്ടികളെ വല്ലാതെ മിസ് ചെയ്തുവെന്ന് അല്ലു അർജുൻ

ഫിലിം ഡസ്ക്
Thursday, May 13, 2021

തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ കൊവിഡ് നെ​ഗറ്റീവായി. താരം തന്നെയാണ് ഇക്കാര്യം
സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ക്വാറന്റീന്‍ കഴിഞ്ഞ് കുടുംബത്തെ ആദ്യമായി കാണുന്ന വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

കൊവിഡ് ബാധിച്ച സമയത്ത് ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് കുട്ടികളെ ആയിരുന്നു. 15 ദിവസത്തെ ക്വാറന്റീന് ശേഷം വീണ്ടും അവരെ കാണുകയാണെന്നും അല്ലു വീഡിയോയ്‌ക്കൊപ്പം കുറിച്ചു. ഏപ്രില്‍ 28നായിരുന്നു അല്ലു അര്‍ജുന് കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ തന്നെയായിരുന്നു അല്ലു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്.

അതേസമയം, സുകുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘പുഷ്‍പ’യാണ് അല്ലു
അര്‍ജുന്‍റെ പുതിയ ചിത്രം. ഫഹദ് ഫാസില്‍ പ്രതിനായക വേഷത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

×