Advertisment

ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ കോപ്ലക്സിന്‍റെ 18 ാം വാര്‍ഷികവും ഹിഫ്ള് സനദ് ദാനവും മഹസമ്മേളനവും ; ഖമറുല്‍ ഉലമ കാന്തപുരം ഏ.പി ഉസ്താദും ഖലീലുല്‍ ബുഖാരി തങ്ങളും സംബന്ധിക്കും

New Update

ബോവിക്കാനം:ആലൂര്‍ സയ്യിദ് മുഹമ്മദ് കുഞ്ഞി തങ്ങള്‍ ആണ്ടു നേര്‍ച്ചയും സ്വലാത്ത് വാര്‍ഷികവും, ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ കോപ്ലക്സിന്‍റെ 18 ാം വാര്‍ഷികവും ഹിഫ്ള് സനദ് ദാനവും മഹസമ്മേളനം, മാര്‍ച്ച് 31,ഏപ്രീല്‍ 1 തിയ്യതിയില്‍ ബുഖാരിയ്യ കോപ്ലക്സില്‍ നടക്കും.

Advertisment

മാര്‍ച്ച് 31 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ഉദ്ഘാടന സമ്മേളനം,പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിക്കും സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. വിദ്യാത്ഥികളുടെ കലാവിരുന്ന് രാവിലെ 11 മണിക്ക് നടക്കും,പരിപാടി ഹഫീസ് അഹ്മദ് അസീമുദ്ദീന്‍ അസഅ്ദി അധ്യക്ഷത വഹിക്കും .

publive-image

അബ്ദുല്‍ അസിസ് ബാഖവി ഉല്‍ഘാടനം ചെയ്യും,സ്വാഗത സംഘം ചെയര്‍മാന്‍ എം.സി അബ്ദുല്‍ ഖഫൂര്‍ സമ്മദാനം നിര്‍വ്വഹിക്കും.വൈകിട്ട് 4 മണിക്ക് കുടുംബ സംഗമം,നേതൃതം സലാം സഖാഫി പാലടുക്ക്.രാത്രി 7 മണിക്ക് കബീര്‍ ഹിമമി ഹഖാഫി ഗോളിയടുക്കം പ്രഭാഷണം നടത്തും.രാത്രി 9 മണിക്ക് റാത്തീബ് നേര്‍ച്ച,നേതൃതം സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍.

ഏപ്രീല്‍ 1 ഞായറാഴ്ച്ച രാവിലെ 7 മണിക്ക് ഖത്മുല്‍ ഖുര്‍ആന്‍ മജ്ലിസ് നേതൃതം സയ്യിദ് സൈനുല്‍ ആബിദിന്‍ തങ്ങള്‍ കണ്ണവം.മൗലിദ് ജല്‍സ 9 മണിക്ക് നേതൃതം സയ്യിദ് ഇസ്മായില്‍ അസ്ഹര്‍ തങ്ങള്‍ കുണിയ.11 മണിക്ക് സ്വലാത്ത് മജ്ലിസ് നേതൃതം സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍.ഉച്ചയ്ക്ക് 3 മണിക്ക് ഉലമ സംഗമം,ഉമര്‍ പന്നടക്കം അധ്യക്ഷത വഹിക്കും,ശാഫി സഖാഫി ഏണിയാടി പരിപാടി ഉല്‍ഘാടനം ചെയ്യും,സുലൈമന്‍ കരിവെള്ളൂര്‍ വിഷയവതരണം നടത്തും.

വൈകിട്ട് 4 മണിക്ക് സമാപനം സമ്മേളനം,ഖിറാഅത്ത് സയ്യിദ് അല്‍ ഹാഫിള് ജലാലുദ്ദീന്‍ തങ്ങള്‍ ആലൂര്‍,ബുഖാരിയ്യ ചെയര്‍മാന്‍ സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ പരിപാടി അധ്യക്ഷത വഹിക്കും.സയ്യിദ് ബദ്റുസ്സാദത്ത് ഇബ്റാഹീം ഖലീലുല്‍ ബുഖാരി സമാപനം സമ്മേളനം ഉല്‍ഘാടനം ചെയ്യും,സയ്യിദ് അബൂബക്കര്‍ ചെറുകുഞ്ഞി തങ്ങള്‍ ഉള്ളാള്‍ സനദദാനം നിര്‍വ്വഹിക്കും . അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി ,ആമുഖ പ്രഭാഷണം നടത്തും.

സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ബഹ്സന്‍ തങ്ങള്‍ പഞ്ചിക്കല്‍,ബേക്കല്‍ ഇബ്റാഹിം മുസ്ലിയാര്‍,പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി,മാണിക്കോത്ത് ഉസ്താദ്,അബ്ദുല്ല മുസ്ലിയാര്‍,മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍,കൊല്ലാപാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.

Advertisment