Advertisment

ഗുജറാത്തില്‍ നിന്നുള്ള പിന്നാക്ക വിഭാഗ നേതാവ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

New Update

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് ഒരു ദിനം മാത്രം ശേഷിക്കെ ഗുജറാത്തില്‍ നിന്നുള്ള പിന്നാക്ക വിഭാഗ നേതാവ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു.

Advertisment

publive-image

താക്കൂര്‍ സമുദായത്തെ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി. അല്‍പേഷിനെ കൂടാതെ മറ്റ് രണ്ട് എംഎല്‍എമാരോടും പാര്‍ട്ടിവിടാന്‍ താക്കൂര്‍ സേന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതായാണ് വിവരം.

അല്‍പേഷ്, ഭരത് താക്കൂര്‍, ധവാല്‍ സിങ് സല എന്നീ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരോടും കോണ്‍ഗ്രസ് വിടാന്‍ താക്കൂര്‍ സേന കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതായി സല പറഞ്ഞു.

ഇതുവരെ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അല്‍പേഷ് താക്കൂറും അനുയായികളും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Advertisment