Advertisment

തിരക്കഥയില്‍ നൂറുശതമാനം സംതൃപ്തി ലഭിച്ചാല്‍ മാത്രമേ ബിലാലിന്റെ ഷൂട്ടിംഗിലേക്ക് കടക്കൂ:അമല്‍നീരദ്

author-image
ഫിലിം ഡസ്ക്
New Update

Image result for amal neerad mammootty

Advertisment

ഫഹദിന്റെ വരത്തന്‍ തിയേറ്ററുകളില്‍ മുന്നേറുമ്പോള്‍ മമ്മൂട്ടിയെ നായകനാക്കി ബിലാല്‍ അണിയറയിലൊരുക്കുകയാണ് സംവിധായകന്‍ അമല്‍നീരദ്. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍. തിരക്കഥയില്‍ നൂറുശതമാനം സംതൃപ്തി ലഭിച്ചാല്‍ മാത്രമേ താന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളുവെന്ന്  അദ്ദേഹം വ്യക്തമാക്കി.

‘ ചിത്രത്തിന്റെ തിരക്കഥാ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.അതില്‍ നൂറ് ശതമാനം സംതൃപ്തി ലഭിച്ചാല്‍ മാത്രമേ ബിലാലിന്റെ ഷൂട്ടിംഗിലേക്ക് കടക്കുകയുള്ളു. എന്തായാലും 2019ല്‍ ചിത്രീകരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്രേക്ഷക പ്രതീക്ഷ എന്ന ബാധ്യത സന്തോഷത്തോടെ ഏറ്റെടുക്കുന്ന സംവിധായകനാണ് ഞാന്‍.

കരിയറിന്റെ തുടക്കം മുതല്‍ അതായത് എന്റെ രണ്ടാമത്തെ ചിത്രത്തിന് ശേഷം അത്തരം ബാധ്യതകള്‍ ഞാന്‍ ഏറ്റെടുത്തിട്ടുണ്ട്. അങ്ങനെ തല്ലിപഴുപ്പിച്ച സംവിധായകനാണ് ഞാന്‍. സത്യത്തില്‍ അത്തരം പ്രഷറുകള്‍ ആസ്വദിക്കുകയാണ് അമല്‍ നീരദ് വ്യക്തമാക്കി.

Advertisment