Advertisment

അല്‍പ്പമൊക്കെ അഡ്ജസ്റ്റ് ചെയ്യാനും ചിലതെല്ലാം ഒഴിവാക്കാനും മറ്റുള്ളവര്‍ ഉപദേശിച്ചേക്കും. പക്ഷേ പോകരുതെന്ന് അമലാപോള്‍

author-image
ഫിലിം ഡസ്ക്
New Update

അമേരിക്കയില്‍ മലയാളി നഴ്സ് മെറിനെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ​എത്തിയിരിക്കുകയാണ് നടി അമല പോള്‍. "നിങ്ങളെ നശിപ്പിക്കുന്ന ഒന്നാണെങ്കില്‍ അതിന്റെ പേര് സ്നേഹമല്ല." എന്ന സന്ദേശവുമായാണ് അമല പോള്‍ തന്റെ അഭിപ്രായം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.

Advertisment

publive-image

സുഹൃത്ത് അയ്ഷയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ പ്രതികരണം. മരിച്ചു പോയ പെണ്‍കുട്ടിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുളള ചിലരുടെ കമന്റുകളും അമല പോസ്റ്റില്‍ ഉള്‍പ്പെടുത്തി. 'സ്നേഹം കൊണ്ടല്ലേ' എന്നു പറഞ്ഞവരെ ഓര്‍മിച്ചു കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. മെറിന്റെ മരണം ഭയപ്പെടുത്തുന്നു. എന്നാല്‍ മരണവാര്‍ത്തകള്‍ക്ക് താഴെ വന്ന ചില കമന്റുകള്‍ അതിലും കൂടുതല്‍ ഭയപ്പെടുത്തുന്നുവെന്നും അമല കുറിച്ചു.

"നിങ്ങളെ വേദനിപ്പിക്കുന്നവരുടെ അടുത്തേക്ക് ഒരിക്കലും മടങ്ങിപ്പോകരുത്. വിവാഹ ജീവിതത്തില്‍ അല്‍പ്പമൊക്കെ അഡ്ജസ്റ്റ് ചെയ്യാനും ചിലതെല്ലാം ഒഴിവാക്കാനും മറ്റുള്ളവര്‍ ഉപദേശിച്ചേക്കും. പക്ഷേ പോകരുത്. അവര്‍ നിങ്ങളെ അപമാനിച്ചേക്കാം, വേശ്യയെന്നും പാപിയെന്നും വിളിച്ചേക്കാം. നിങ്ങള്‍ അങ്ങനെയല്ല. നിങ്ങളുടെ കരുത്തിനെ അവര്‍ നാണംകെടുത്താന്‍ ശ്രമിക്കും.

അതില്‍ ഒരിക്കലും അപമാനിതരാകരുത്. സ്നേഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വീണ്ടും വീണ്ടും ആക്രമിക്കുന്നുവെങ്കില്‍, അത് സ്നേഹമല്ല. വാക്കുകളേക്കാള്‍ പ്രവര്‍ത്തികളെ വിശ്വസിക്കുക. ആവര്‍ത്തിച്ചു നടത്തുന്ന അക്രമങ്ങള്‍ 'പറ്റി പോയ' അപകടമല്ല. അത്തരം സാഹചര്യങ്ങളില്‍ സുഹൃത്തുക്കളെയോ, കുടുംബത്തെയോ അറിയിക്കുക. സ്വന്തം കുട്ടിയെ അക്രമമല്ല സ്നേഹമെന്തെന്ന് പഠിപ്പിക്കുകയും ചെയ്യുക." അമല പോസ്റ്റില്‍ പറയുന്നു.

amalapaul
Advertisment