Advertisment

കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഡല്‍ഹിയില്‍ പോയി പ്രതിഷേധിക്കണമെന്നും പഞ്ചാബില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കരുതെന്നും അമരീന്ദര്‍ സിങ്

New Update

publive-image

Advertisment

ചണ്ഡീഗഡ്: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഡല്‍ഹിയില്‍ പോയി പ്രതിഷേധിക്കണമെന്നും പഞ്ചാബില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കരുതെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. കർഷക സമരം പഞ്ചാബിന്റെ സമ്പദ്‍വ്യവസ്ഥയെ ബാധിക്കുന്നതാണു മുഖ്യമന്ത്രിയുടെ പ്രതികരണത്തിനിടയാക്കിയത്.

കഴിഞ്ഞ വർഷം കർഷകർ സമരം തുടങ്ങിയതിനു ശേഷം ആദ്യമായാണ് പഞ്ചാബ് മുഖ്യമന്ത്രി ഇത്തരത്തിലൊരു പ്രതികരണത്തിനു മുതിരുന്നത്. സമരം ചെയ്യുന്നവർ കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കണമെന്നും പഞ്ചാബിനെ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പഞ്ചാബില്‍ കര്‍ഷകരെ തടഞ്ഞിരുന്നെങ്കില്‍ അവര്‍ സിംഗു, തിക്രി അതിര്‍ത്തികളില്‍ എത്തുമായിരുന്നില്ല. ഹരിയാണയിലും ഡല്‍ഹിയിലും നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാം, പക്ഷെ പഞ്ചാബില്‍ എന്തിനാണ് നിങ്ങള്‍ നഷ്ടം വരുത്തുന്നത്? ഡല്‍ഹിക്കും ഹരിനായാണയ്ക്കും പുറമേ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ പഞ്ചാബിലെ 113 സ്ഥലങ്ങളിലാണ് ഇന്ന് പ്രതിഷേധം നടക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ വികസനത്തെ ഗുരുതമായി ബാധിക്കുന്നുണ്ടെന്ന് അമരീന്ദര്‍ ആരോപിച്ചു.

amarinder singh
Advertisment