Advertisment

അമ്പാട്ടി റായിഡുവിന്‍റെ അപ്രതീഷിത വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നില്‍ ?

New Update

publive-image

Advertisment

ഹൈദരാബാദ്: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനവുമായി രംഗത്ത് വന്ന യുവതാരം അമ്പാട്ടി റായിഡുവിന്‍റെ നീക്ക൦ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഏകദിനത്തിലും ടി20 യിലും ശ്രദ്ധ കേന്ദ്രീകരിക്കാനായാണ് രഞ്ജി ട്രോഫി ഉള്‍പ്പെടെ യുള്ള ദൈര്‍ഘ്യമേറിയ മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നതെന്നാണ് റായിഡുവിന്റെ വിശദീകരണമെങ്കിലും ടീമിനുള്ളിലെ അസ്വാരസ്യങ്ങളാണ് പ്രഖ്യാപനത്തിന് പിന്നിലെന്ന് സംശയങ്ങളുണ്ട്.

രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനെതിരായ അടുത്ത മത്സരത്തില്‍ അമ്പാട്ടി റായിഡു ഹൈദരാബാദിനായി ഇറങ്ങുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് അപ്രതീഷിത തീരുമാന൦.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന തീരുമാനം താരം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനെയാണ് അറിയിച്ചത്. ഇന്ത്യന്‍ ഏകദിന ടീമില്‍ നാലാം നമ്പര്‍ ബാറ്റ്‌സ്മാനായാണ് റായിഡു ഇറങ്ങുന്നത്. ഏകദിനത്തിലും ട്വന്റി20 യിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ആഗ്രഹം റായിഡു ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനെ അറിയിക്കുകയായിരുന്നു .

അന്താരാഷ്ട്ര മത്സരങ്ങളിലും ദേശീയ തല മത്സരങ്ങളിലും താന്‍ ഇനി ഏകദിനങ്ങളിലും ട്വന്റി20 തുടര്‍ന്നും കളിക്കുമെന്നും റായിഡു വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയ വലിയ അവസരങ്ങള്‍ക്ക് താരം ബിസിസിഐയ്ക്കും എച്ച്‌സിഎ( ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍) നും, ബറോഡ ക്രിക്കറ്റ് അസോസിയേഷനും വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷനും നന്ദി അറിയിച്ചു.

kohli
Advertisment