Advertisment

പാലക്കാട് രോഗിയുമായി പോയ ആംബുലന്‍സ് ഇടിച്ച് വയോധികന്‍ മരിച്ചു

New Update

പാലക്കാട്: കൊഴിഞ്ഞാമ്പാറയിലുള്ള രോഗിയെ ആശുപത്രിയിലെത്തിക്കാൻ പാലക്കാട് ജില്ലാശുപത്രിയിൽ നിന്നും പോയ 108 ആംബുലന്‍സ് ഇടിച്ച് വയോധികൻ മരിച്ചു. തേനാരി അറുമുഖന്റെ മകൻ ദണ്ഡപാണി (67) ആണ് മരിച്ചത്.

publive-image

അപകടം പറ്റിയ ഉടൻ തന്നെ അതേ ആംബുലന്‍സ് പാലക്കാട് ജില്ലാശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പലചരക്ക്‌ വാങ്ങി നടന്നു പോകുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഭാര്യ: രത്നം മക്കൾ: ഹരിഹരൻ, രാജേശ്വരി, ജഗദീശ്വരി.

Advertisment