Advertisment

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അമിത്ഷാ. തെലുങ്കാനയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പത്രികയിൽ ന്യുനപക്ഷ പ്രീണനം മാത്രമെന്നും അമിത്ഷാ

author-image
അനൂപ്. R
Updated On
New Update

 

Advertisment

publive-image

തെലങ്കാനയിലെ മെബഹൂബ് നഗറിലെ നാരായണ്  പേട്ടിലെ  തിരഞ്ഞെടുപ്പ് റാലിയിൽ  സംസാരിക്കവേ രൂക്ഷ വിമർശനമാണ് ബിജെപി ദേശീയ അധ്യക്ഷൻ  അമിത് ഷാ കോൺഗ്രസിനും തെലങ്കാന രാഷ്ട്രസമിതിയ്ക്കും എതിരെ ഉന്നയിച്ചത് .കോൺഗ്രസ്സും ടി.ആർ.എസ്സും  ന്യൂനപക്ഷ ധ്രൂവീകരണമാണ് നടത്തുന്നതെന്ന് അമിത് ഷാ ആരോപിച്ചു .കാവൽ  മുഖ്യമന്ത്രി കെ. ചന്ദ്രശേഖര് റാവുവിനെയും  രൂക്ഷമായി വിമര്ശിച്ച അമിത് ഷാ   ന്യൂനപക്ഷ പ്രീണനം നടത്തി വോട്ട് തേടാനാണ് കോണ്ഗ്രസിന്റെ ശ്രമമെന്നും  ആരോപിച്ചു.

publive-image

നിയമസഭ നേരത്തെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താനുള്ള ചന്ദ്രശേഖര റാവുവിന്റെ നീക്കം സംസ്ഥാനത്തിന് വന് സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നു പറഞ്ഞ അദ്ദേഹം  നിയമസഭയുടെ കാലാവധി തികച്ച് മെയില് തിരഞ്ഞെടുപ്പിനെ നേരിടാണ്  കെ .സി.ആറിന് ഭയമുള്ളതുകൊണ്ടാണ് സഭ നേരത്തെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ്  നടത്തുന്നതെന്നും കൂട്ടിച്ചേർത്തു.

പള്ളികളിലും മോസ്കുകളിലും സൗജന്യ വൈദ്യുതി ഉറപ്പാക്കുമെന്നാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ  കൊണ്ഗ്രെസ്സ്  പറഞ്ഞിരിക്കുന്നതെന്നും എന്നാൽ സൗജന്യ  വൈദ്യുതി  അമ്പലങ്ങള്ക്കില്ലെന്നും ആരോപിച്ച . അമിത് ഷാ അധികാരത്തിൽ  വന്നാൽ  ന്യൂനപക്ഷ വിഭാഗത്തിൽ  നിന്നുള്ള വിദ്യാര്ഥികൾക്ക്  20 ലക്ഷം രൂപയുടെ ധനസഹായം നല്കുമെന്നും കോണ്ഗ്രസ് പറഞ്ഞിരിയ്ക്കുന്നത്  ന്യൂനപക്ഷപ്രീണനമല്ലെങ്കിൽ  പിന്നെന്താണെന്നും ചോദിച്ചു .

publive-image

ന്യൂനപക്ഷ വിഭാഗങ്ങൾക്ക്  വേണ്ടി സംവരണം കൊണ്ടുവരുമെന്നും അവർക്ക് വേണ്ടി  ആശുപത്രികൾ   സ്ഥാപിക്കുമെന്നും കോണ്ഗ്രസ് പറയുന്നുണ്ട്. അങ്ങനെയങ്കിൽ ന്യൂനപക്ഷവിഭാഗത്തിന് പുറത്തുള്ള പാവപ്പെട്ട ജനങ്ങളുടെ അവസ്ഥ അപ്പോൾ  എന്താകുമെന്നാണ് തനിക്ക് രാഹുൽ  ഗാന്ധിയോട് ചോദിക്കാനുള്ളത്. അമിത് ഷാ പറഞ്ഞു.

ലോകസഭാ , നിയമസഭാ തിരഞ്ഞെടുപ്പുകൾ  ഒന്നിച്ചു വന്നാൽ  മോദി പ്രഭാവം മൂലം പരാജയം ഉറപ്പാണെന്ന് കെ.ചന്ദ്രശേഖര റാവുവിന് അറിയാമെന്നു പറഞ്ഞ അമിത് ഷാ  മതം നോക്കിയുള്ള സംവരണത്തിന് ബിജെപി കൂട്ടുനില്ക്കില്ലെന്നും  വ്യക്തമാക്കി.

Advertisment