Advertisment

ഒരു മതങ്ങളുമായും തനിക്ക് ബന്ധമില്ലെന്ന് അമിതാഭ് ബച്ചന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

ന്യൂഡല്‍ഹി : ഒരു മതങ്ങളുമായും തനിക്ക് ബന്ധമില്ലെന്ന് ബിഗ് ബി അമിതാഭ് ബച്ചന്‍. ഗാന്ധി ജയന്തിയോടനുബന്ധിച്ച്‌ നടത്തിയ കോന്‍ ബനേഗാ ക്രോര്‍പതിയുടെ പ്രത്യേക അധ്യായത്തിലാണ് സാമൂഹിക ശാസ്ത്രജ്ഞനായ ബിന്ദേശ്വര്‍ പതകയുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിലാണ് താരം തന്‍റെ നിലപാട് വ്യക്തമാക്കിയത്.

Advertisment

publive-image

പേരിനൊപ്പമുള്ള ബച്ചന്‍ എന്നത് ഒരു മതവുമായി ബന്ധമുള്ളതല്ല. തന്‍റെ പിതാവ് മത വിശ്വാസങ്ങള്‍ക്ക് എതിരായിരുന്നു. യഥാര്‍ത്ഥത്തില്‍ ശ്രീവത്സവ എന്നായിരുന്നു കുടുംബ പേര്. എന്നാല്‍ ആ പേരിനോട് താത്പര്യമുണ്ടായിരുന്നില്ല.

സ്‌കൂള്‍ ചേര്‍ക്കുന്ന സമയത്ത് അച്ഛനാണ് ബച്ചന്‍ എന്ന് പേര് ചേര്‍ത്ത് നല്‍കിയത്. അഭിമാനത്തോടെ പറയട്ടെ ബച്ചന്‍ എന്ന കുടുംബപേര് ആദ്യമായി കിട്ടിയ ആള്‍ താനായിരുന്നുവെന്നും ബിഗ് ബി പറഞ്ഞു.സെന്‍സെസ് എടുക്കാന്‍ വന്നപ്പോള്‍ ജാതി ചോദിച്ചു. എന്നാല്‍ തനിക്ക് ജാതി ഇല്ലെന്നും താന്‍ ഇന്ത്യക്കാരനാണെന്നുമായിരുന്നു മറുപടി പറഞ്ഞതെന്നും ബച്ചന്‍ പറഞ്ഞു.

Advertisment