Advertisment

ഐശ്വര്യ റായ് ബച്ചന്റെ രൂപ സാദൃശ്യം കൊണ്ട് സമൂഹമാധ്യങ്ങളില്‍ വൈറലായ അമൃത അമ്മുസ് അഭിനയിച്ച മ്യൂസിക് വീഡിയോ

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: ഐശ്വര്യ റായ് ബച്ചന്റെ രൂപ സാദൃശ്യം കൊണ്ട് സമൂഹമാധ്യങ്ങളില്‍ അടുത്തിടെ വൈറലായ അമൃത അമ്മുസ് ഇപ്പോൾ ഒരു മ്യൂസിക് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നു.

Advertisment

publive-image

"വിണ്ണൈ തേടി പോകിറെൻ" എന്ന ഈ ആൽബം ഒരു ചെറുപ്പക്കാരൻ തൻ്റെ നിസ്സാര മനോഭാവം മൂലം പ്രണയിനിയെ നഷ്ടപ്പെട്ട് വെമ്പുന്നതിനെ കുറിച്ചാണ്. ലിജോ ലോനപ്പനാണ് അമൃതയുടെ കാമുകനായി എത്തുന്നത്.

ജോയ് ജിനിത് സംഗീതം നൽകിയിരിക്കുന്ന ഈ തമിഴ് ഗാനം ആലപിച്ചിരിക്കുന്നത് അലിൻ ഷായാണ്. അക്കി വിനായക് ഗാനരചനയും മ്യൂസിക് വീഡിയോയുടെ സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഛായാഗ്രഹണം അഭിനാഥ് ആർ. എഡിറ്റിംഗ് അരുൺ ദാസ്. റെഡ് ക്രീയേഷന്സിന്റെ ബാനറിൽ ലിജോ ലോനപ്പൻ നിർമിച്ച മ്യൂസിക് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിട്ടുണ്ട്.

amitha ammusamitha ammus
Advertisment