Advertisment

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഒഡീഷ സന്ദര്‍ശിക്കും...ഭുവനേശ്വറില്‍ നടക്കുന്ന വിശാല്‍ ജന സാമവേഷ് യോഗത്തില്‍ പങ്കെടുക്കും

New Update

ഒഡീഷ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഒഡീഷ സന്ദര്‍ശിക്കും. ഭുവനേശ്വറില്‍ നടക്കുന്ന വിശാല്‍ ജന സാമവേഷ് യോഗത്തില്‍ അമിത് ഷാ പങ്കെടുക്കും. ഡല്‍ഹി കലാപത്തിന് ശേഷം അമിത് ഷാ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണിത്.

Advertisment

publive-image

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുന്ന ഈസ്റ്റേണ്‍ സോണല്‍ കൗണ്‍സിലില്‍ അമിത് ഷാ പങ്കെടുക്കും.

റെയില്‍വേ പ്രൊജക്ടുകള്‍, ഉള്‍പ്രദേശങ്ങളിലെ വാര്‍ത്താവിനിമിയ-ബാങ്ക് സൗകര്യങ്ങള്‍, പെട്രോളിയം പ്രൊജക്ടുകള്‍, കല്‍ക്കരി ഖനികള്‍ തുടങ്ങിയ വിഷയങ്ങളാകും പ്രധാനമായും ചര്‍ച്ച ചെയ്യുക. ചര്‍ച്ചക്കു ശേഷം ജനതാ മൈതാനില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള റാലിയില്‍ അദ്ദേഹം പങ്കെടുക്കും.

amithsha odisha visit4
Advertisment