Advertisment

​ശി​വ​സേ​ന​യു​മാ​യി സ​ഖ്യ​മാ​കാം: മു​ഖ്യ​മ​ന്ത്രി സ്ഥാ​നം സം​ബ​ന്ധി​ച്ച്‌ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് അമിത് ഷാ

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​നു​ള്ള പ്ര​തി​സ​ന്ധി​ക​ള്‍ തു​ട​ര​വേ വി​ഷ‍​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ശി​വ​സേ​ന​യു​മാ​യി സ​ഖ്യ​മാ​കാ​മെ​ന്നും എ​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം സം​ബ​ന്ധി​ച്ച്‌ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment

publive-image

ബി​ജെ​പി​ക്ക് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​നു​ള്ള സം​ഖ്യ ഇ​ല്ല. അ​തി​നാ​ല്‍ ബി​ജെ​പി​ക്ക് ഒ​റ്റ​യ്ക്ക് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ നീ​ക്ക​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​കി​ല്ല- ഷാ ​പ​റ​ഞ്ഞു.

ആ​ര്‍​ക്കെ​ങ്കി​ലും അ​ത്ത​ര​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​നു​ള്ള സം​ഖ്യ ഉ​ണ്ടെ​ങ്കി​ല്‍ ഗ​വ​ര്‍​ണ​റെ സ​മീ​പി​ക്കാ​മെ​ന്നു പ​റ​ഞ്ഞ ഷാ ​രാ​ഷ്ട്ര​പ​തി ഭ​ര​ണം ആ​രു​ടെ​യും അ​വ​സ​രം ത​ള്ളാ​ന​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി സ്ഥാ​നം സം​ബ​ന്ധി​ച്ച്‌ ബി​ജെ​പി നേ​ര​ത്തെ ചി​ല ഉ​റ​പ്പു​ക​ള്‍‌ ത​ന്നി​രു​ന്നു​വെ​ന്ന ശി​വ​സേ​നാ ത​ല​വ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ വാ​ക്കു​ക​ള്‍ ഷാ ​ത​ള്ളി. മു​ഖ്യ​മ​ന്ത്രി സ്ഥാ​നം സം​ബ​ന്ധി​ച്ച്‌ ആ​ര്‍​ക്കും ഒ​രു ഉ​റ​പ്പും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Advertisment