Advertisment

കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള കോ​ണ്‍‌​ഗ്ര​സ് നി​ഗ​മ​നം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.... ജ​മ്മു​കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ പൂ​ര്‍​ണ​മാ​യും സാ​ധാ​ര​ണ നി​ല​യി​ലാ​യെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ

New Update

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു​കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ പൂ​ര്‍​ണ​മാ​യും സാ​ധാ​ര​ണ നി​ല​യി​ലാ​യെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ലോ​ക്സ​ഭ​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള കോ​ണ്‍‌​ഗ്ര​സ് നി​ഗ​മ​നം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment

publive-image

370ാം അ​നു​ച്ഛേ​ദം റ​ദ്ദാ​ക്കുമ്പോ​ള്‍ കാ​ഷ്മീ​രി​ല്‍ ര​ക്ത​ച്ചൊ​രി​ച്ചി​ല്‍ ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്നാ​ല്‍, ഒ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല അ​തി​ന്‍റെ പേ​രി​ല്‍ ഒ​രു വെ​ടി​യൊ​ച്ച പോ​ലും അ​വി​ടെ മു​ഴ​ങ്ങി​യി​ല്ല- ഷാ ​പ​റ​ഞ്ഞു 370ാം അ​നു​ച്ഛേ​ദം റ​ദ്ദാ​ക്കി​യ​തി​നു ശേ​ഷം 99.5 ശ​ത​മാ​നം കു​ട്ടി​ക​ള്‍ കാ​ഷ്മീ​രി​ല്‍ പ​രീ​ക്ഷ​യ്ക്കെ​ത്തി, ഏ​ഴ് ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍​ക്ക് വൈ​ദ്യ സ​ഹാ​യം ല​ഭി​ച്ചു,

ക​ര്‍​ഫ്യൂ​വും 144മെ​ല്ലാം ഒ​ഴി​വാ​ക്കി. എ​ന്നാ​ല്‍ ഇ​തൊ​ന്നും കാ​ഷ്മീ​ര്‍ സാ​ധാ​ര​ണ​നി​യ​ല​യി​ലാ​യെ​ന്ന​തി​ന്‍റെ സൂ​ച​ക​ങ്ങ​ളാ​യി കോ​ണ്‍​ഗ്ര​സും ആ​രോ​പ​ണ​മു​ന്ന​യി​ച്ച അ​ധി​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി​യും കാ​ണു​ന്നി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

AMITHSHA
Advertisment