Advertisment

എഎംഎംഎ വിവാദം; നിലപാട് വ്യക്തമാക്കി നിവിൻ പോളി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മലയാള സിനിമയിലെ താരസംഘടനയായ എഎംഎംഎയിൽ ഉണ്ടായ പ്രശ്‌നങ്ങളിൽ നിലപാട് വ്യക്തമാക്കി നിവിൻ പോളി.

‘പ്രശ്‌നങ്ങളിൽ അഭിപ്രായം പറഞ്ഞ് വിവാദത്തിൽപ്പെടാൻ ഞാനില്ല. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായം പറയാൻ എനിക്ക് പക്വതയായെന്ന് തോന്നുന്നില്ല. സമയമാകുമ്പോൾ ആ കാര്യത്തിൽ മറുപടി പറയും’ നിവിൻ പോളി പറഞ്ഞു.

സിനിമയിൽ അഭിനയിക്കാനാണ് താൻ വന്നത്. നല്ല സിനിമകളിൽ അഭിനയിക്കുക പ്രേക്ഷകരെ ഇഷ്ടപ്പെടുത്തുക എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കിൽ അടുത്ത സിനിമയിൽ തിരുത്തുക, ഇത്രയുമാണ് താൻ ആഗ്രഹിക്കുന്നതെന്നും നിവിൻ പറഞ്ഞു. കായംകുളം കൊച്ചുണ്ണിയുടെ വിജയാഘോഷത്തിനിടെ ഒരു സ്വകാര്യ ചാനലിലാണ് താരം ഇക്കാര്യം പറഞ്ഞത്.

Advertisment