Advertisment

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനത്തിനെതിരെ ട്രംമ്പ് ഭരണകൂടം നിശബ്ദത പാലിക്കുന്നുവെന്ന് അമി ബേറ .

New Update

കലിഫോര്‍ണിയ: ഈയ്യിടെ ഇന്ത്യയില്‍ നിലവില്‍ വന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ അമേരിക്കന്‍ ഗവണ്‍മെന്റ് നിശബ്ദത പാലിക്കുന്നുവെന്ന് കടുത്ത വിമര്‍ശനവുമായി കലിഫോര്‍ ണിയയില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ യുഎസ് ഹൗസ് പ്രതിനിധിയും ഡെമോക്രാറ്റുമായ അമി ബേറെ രംഗത്ത്. ഏഷ്യ, പസഫിക്, ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി, യുഎസ് ഹൗസ് അധ്യക്ഷന്‍ കൂടിയാണ് അമിബേറ. കഴിഞ്ഞ വാരാന്ത്യം അമേരിക്കന്‍ പ്രസിഡന്റ് ഡമോക്രാറ്റിക്‌ ്രൈപമറി യില്‍ മത്സരിക്കുന്ന ജൊ ബൈഡനെ എന്‍ഡോഴ്‌സ് ചെയ്തു. മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് അമിബേറ തന്റെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചത്.

Advertisment

publive-image

ഏഷ്യന്‍ പസഫിക് റീജിയണില്‍ അമേരിക്കന്‍ വിദേശ നയത്തില്‍ ഒരു ശൂന്യത നിലനില്ക്കുന്നു ണ്ടെന്നു അമിബേറ കുറ്റപ്പെടുത്തി. ബംഗ്ലാദേശില്‍ നിന്നും, പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനി സ്ഥാനില്‍ നിന്നും അഭയാര്‍ഥികളായി ഇന്ത്യയില്‍ എത്തിയ മുസ്‌ലിം മതവിഭാഗങ്ങള്‍ക്കൊഴികെ എല്ലാവര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുന്നു. ഇന്ത്യന്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നതായി അമിബേറ ചൂണ്ടിക്കാട്ടി. ഇതു ഇന്ത്യയുടെ മതേതരത്വ സ്വഭാവത്തെ പോലും നഷ്ടപ്പെടുത്തുന്നതാ ണെന്നും അമി പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിനുശേഷം മോദി ഗവണ്‍മെന്റ് അവിടെ അഴിച്ചു വിട്ട കിരാത നടപടികളേയും അദ്ദേഹം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഈ രണ്ടു വിഷയ ങ്ങളിലും ട്രംപ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും നിശബ്ദത പാലിക്കുന്നതു ഭൂഷണമ ല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും അമേരിക്കയുമായി ഊഷ്മള ബന്ധം കാത്തു സൂക്ഷിക്കുന്ന തിന് ഇതു വിഘാതമാകുമെന്നും ബേറ മുന്നറിയിപ്പു നല്‍കി.

Advertisment