Advertisment

നടി മായക്കെതിരായ മീടു പോസ്റ്റ് പിന്‍വലിച്ച് അനന്യ

author-image
ഫിലിം ഡസ്ക്
New Update

Image result for me too maya

ചെന്നൈ: നടി മായാ എസ് കൃഷ്ണനെതിരെ ഫേസ്ബുക്കിലൂടെ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയ തിയേറ്റര്‍ കലാകാരി അനന്യ രാമപ്രസാദ് മീ ടൂ പോസ്റ്റ് പിന്‍വലിച്ചു. വിഷയത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനാലാണ് പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെ തന്നെയാണ് അനന്യ പോസ്റ്റ് പിന്‍വലിക്കുന്നതായും കുറിച്ചിരിക്കുന്നത്. മായ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും അതിന്‍റെ ആഘാതത്തില്‍ നിന്ന് ഇതുവരെ കരകയറിട്ടില്ലെന്നുമായിരുന്നു ഒക്ടോബര്‍ 30 ന് അനന്യ മീടൂ ക്യാമ്പയിനൂടെ ആരോപിച്ചത്. തന്‍റെ ജീവിതത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത മായയുമായി ലൈംഗികബന്ധം ആരംഭിക്കേണ്ടി വന്നതായും അനന്യ വെളിപ്പെടുത്തിയിരുന്നു. വൈകാരികമായി തളര്‍ന്ന തന്നോട് സുഹൃത്തുക്കളുടെ ഇടയില്‍ ഇതൊക്കെ പതിവാണെന്നും മായ പറഞ്ഞതായി അനന്യ കുറിച്ചിരുന്നു.

എന്നാല്‍ അനന്യ മീ ടൂവിലൂടെ ഉന്നയിച്ച എല്ലാ ആരോപണങ്ങളെയും നിഷേധിച്ച മായ ഈ സംഭവങ്ങളില്‍ യാതൊരു സത്യവുമില്ലെന്നാണ് പറഞ്ഞത്. അനന്യയുടെ ആരോപണങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായും അന്വേഷണം നടക്കുന്നതായും മായ ഫേസ്ബുക്കിലൂടെ തന്നെ മറുപടിയായി കുറിച്ചിരുന്നു. മാനസികപ്രതിസന്ധികളിലൂടെ നീങ്ങിയ ഒരു പതിനെട്ടുകാരിയെ അതില്‍ നിന്നും മോചിപ്പിക്കാനാകുന്ന കാര്യങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ട്. അവളെ ഒരു കുട്ടിയെപ്പോലെ സംരക്ഷിച്ചത് തെറ്റാണെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നതായും മായ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Advertisment