Advertisment

ചുവപ്പിൽ തിളങ്ങി ആൻഡ്രിയ; സെപ്റ്റംബർ ലുക്കിന് കയ്യടിച്ച് ആരാധകർ; ചിത്രങ്ങൾ

author-image
ഫിലിം ഡസ്ക്
Updated On
New Update

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തെന്നിന്ത്യൻ സുന്ദരി ആൻഡ്രിയ ജർമിയയുടെ സ്റ്റൈലൻ ഫോട്ടോഷൂട്ടാണ്. ചുവപ്പിൽ അതിമനോഹരിയായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്.

Advertisment

publive-image

ചുവപ്പ് ഫ്രോക്ക് അണിഞ്ഞുകൊണ്ടുള്ളതാണ് ചിത്രങ്ങൾ. ഡീപ് ബാക്ക് നെക്ക് വസ്ത്രത്തെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. സിപിംൾ ലുക്കിലാണ് താരം എത്തുന്നത്. കല്ലുവെച്ച കമ്മലും മോതിരവും മാത്രമാണ് താരം അണിഞ്ഞിരിക്കുന്നത്. ഹലോ സെപ്റ്റംബർ എന്ന അടിക്കുറിപ്പിലാണ് ആൻഡ്രിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചൈതന്യ റാവുവാണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.

മലയാളത്തിലും തമിഴിലും ഉൾപ്പടെ നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനംകവർന്ന നടിയാണ് ആൻഡ്രിയ. ഫഹദ് ഫാസിലിനൊപ്പമുള്ള അന്നയും റസൂലുമായിരുന്നു താരത്തിന്റെ ആദ്യ മലയാള ചിത്രം.

ലണ്ടൻ ബ്രിഡ്ജ്, തോപ്പിൽ ജോപ്പൻ, ലോഹം എന്നീ മലയാളം ചിത്രങ്ങളിലും അഭിനയിച്ചു. സം​ഗീത രം​ഗത്തും ശക്തമായ സാന്നിധ്യമാണ് ആൻഡ്രിയ. സ്റ്റേജ് ഷോകളുടെ വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

film news andrea
Advertisment