Advertisment

അച്ഛൻ ക്രൂരമായി മർദ്ദിച്ച് കൊല്ലാൻ ശ്രമിച്ച രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ആരോഗ്യനിലയിൽ നല്ല പുരോഗതി; ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് ഇട്ടിരുന്ന ഡ്രെയ്ൻ മാറ്റി; കുഞ്ഞ് കൈകാലുകൾ അനക്കി, കരഞ്ഞു 

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  അച്ഛൻ ക്രൂരമായി മർദ്ദിച്ച് കൊല്ലാൻ ശ്രമിച്ച കുഞ്ഞിന്‍റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയെന്ന് ഡോക്ടർമാർ. ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് ഇട്ടിരുന്ന ഡ്രെയ്ൻ മാറ്റി. കുഞ്ഞിന് നൽകുന്ന ഓക്സിജന്‍റെ അളവ് കുറച്ചുകൊണ്ട് വരികയാണെന്നും കോലഞ്ചേരി മെഡിക്കൽ കോളേജ് പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.

Advertisment

publive-image

കുഞ്ഞ് ഇന്നലെ കരയുന്നുണ്ടായിരുന്നുവെന്നും, ചെറുതായി കൈകാലുകൾ ഇളക്കുകയും ചെയ്തതായി ഡോക്ടർമാർ അറിയിച്ചിരുന്നു. അമ്മയുടെ മുലപ്പാൽ കുഞ്ഞ് താനേ കുടിച്ചു. ഇതെല്ലാം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു എന്നതിന്‍റെ ലക്ഷണങ്ങളാണ്. കുട്ടി ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിൽത്തന്നെ ചികിത്സയിലാണ്.

തലയില്‍ കട്ടപിടിച്ച രക്തം തിങ്കളാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞ് കൈകാലുകൾ അനക്കാനും തനിയെ മുലപ്പാൽ കുടിയ്ക്കാനും തുടങ്ങിയത്.

all news angamali new born new born child
Advertisment