Advertisment

സ്വീ​ഡി​ഷ് ടെ​ലി​കോം കമ്പനി എ​റി​ക്സ​ണ് കൊ​ടു​ക്കേ​ണ്ട 458 കോ​ടി രൂ​പ അ​നി​ല്‍ അം​ബാ​നി അ​ട​ച്ചു...പണമടച്ചതു കൊണ്ട് ജയില്‍ ശിക്ഷ ഒഴിവായി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: സ്വീ​ഡി​ഷ് ടെ​ലി​കോം കമ്പനി എ​റി​ക്സ​ണ് കൊ​ടു​ക്കേ​ണ്ട 458 കോ​ടി രൂ​പ റി​ല​യ​ന്‍​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​നി​ല്‍ അം​ബാ​നി അ​ട​ച്ചു. സു​പ്രീം​കോ​ട​തി വി​ധി​പ്ര​കാ​ര​മാ​ണ് പ​ണ​മ​ട​ച്ച​ത്.

Advertisment

publive-image

ചൊ​വ്വാ​ഴ്ച്ച​യ്ക്ക് മുമ്പ് പ​ണ​മ​ട​യ്ക്കാ​നാ​യി​രു​ന്നു സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. പ​ണ​മ​ട​യ്ക്കാ​ത്ത​പ​ക്ഷം മൂ​ന്ന് മാ​സ​ത്തെ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മാ​യി​രു​ന്നു.

എ​റി​ക്‌​സ​ണ്‍ കമ്പനി​ക്ക് ന​ല്‍​കാ​നു​ള്ള 453 കോ​ടി രൂ​പ കു​ടി​ശി​ക സ​ഹി​തം തി​രി​ച്ച്‌ അ​ട​യ്ക്കാ​ന്‍ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ സു​പ്രീം​കോ​ട​തി വി​ധി​ച്ചി​രു​ന്നു. എ​റി​ക്‌​സ​ന്‍ കമ്പനി​ക്ക് ന​ല്‍​കാ​നു​ള്ള 550 കോ​ടി രൂ​പ ന​ല്‍​കാ​നു​ള്ള ഉ​ത്ത​ര​വ് അ​നു​സ​രി​ക്കാ​ത്ത​തി​നാ​യി​രു​ന്നു ന​ട​പ​ടി.

സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച നാ​ലാ​ഴ്ച്ച​ത്തെ സാ​വ​കാ​ശം തീ​രാ​ന്‍ രണ്ടു ദി​വ​സം മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴാ​ണ് അ​നി​ല്‍ അം​ബാ​നി പ​ണ​മ​ട​ച്ച്‌ ശി​ക്ഷ ഒ​ഴി​വാ​ക്കി​യ​ത്. മൊ​ത്തം ന​ല്‍​കാ​നു​ള്ള 571 കോ​ടി രൂ​പ​യി​ല്‍ 118 കോ​ടി രൂ​പ ആ​ര്‍​കോം ഇ​തി​ന​കം ന​ല്‍​കി​യി​രു​ന്നു.

Advertisment