Advertisment

നേ​​​താ​​​ജി​​​യെ​​​ക്കു​​​റി​​​ച്ചു​​​ പ​​​ല ക​​​ഥ​​​ക​​​ളും കേൾക്കുന്നു , 1945 ഓ​​​ഗ​​​സ്റ്റ് 18ന് ​​​താ​​​യ്‌​​​വാ​​​നി​​​ലെ താ​​​യ്ഹോ​​​ക്കു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍​​​നി​​​ന്ന് വി​​​മാ​​​നം ക​​​യ​​​റി​​​യ നേ​​​താ​​​ജി​​​യെ​​​ക്കു​​​റി​​​ച്ച്‌ പി​​​ന്നീ​​​ട് വി​​​വ​​​രം ല​​​ഭ്യ​​​മ​​​ല്ല ; വി​​​മാ​​​നം ത​​​ക​​​ര്‍​​​ന്നു മ​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണ് ഒ​​​രു വാ​​​ദം, ഉത്തർപ്രദേശിൽ ഉണ്ടായിരുന്ന ഗുംനാമി ബാബാ ആണ​​​ന്നാ​​​ണ് മറ്റൊരു വാദം ;  ദു​​​രൂ​​​ഹ​​​ത​​​ക​​​ള്‍ നീ​​​ക്കാ​​​നാ​​​യി അച്ഛന്റെറേ​​​തെ​​​ന്നു ക​​​രു​​​തു​​​ന്ന ചി​​​താ​​​ഭ​​​സ്മം ഡി​​​എ​​​ന്‍​​​എ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കാ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ട​​​പെ​​​ടണം ; മ​​​ക​​​ള്‍ അ​​​നി​​​ത ബോ​​​സ് ആവശ്യപ്പെടുന്നു 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കോ​​​ല്‍​​​ക്ക​​​ത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തിലെ ദുരൂഹതകള്‍ നീക്കണമെന്ന ആവശ്യവുമായി മകള്‍ അനിത ബോസ് രംഗത്ത്. വിമാനപകടത്തില്‍ നേതാജി മരിച്ചുവെന്നും ഇല്ലെന്നുമുള്ള വാദങ്ങള്‍ക്കിടെയാണ് ദുരൂഹത നീക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി മകള്‍ രംഗത്തു വന്നിരിക്കുന്നത്.

Advertisment

publive-image

ദു​​​രൂ​​​ഹ​​​ത​​​ക​​​ള്‍ നീ​​​ക്കാ​​​നാ​​​യി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റേ​​​തെ​​​ന്നു ക​​​രു​​​തു​​​ന്ന ചി​​​താ​​​ഭ​​​സ്മം ഡി​​​എ​​​ന്‍​​​എ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കാ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് അ​​​നി​​​ത ബോ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. നേ​​​താ​​​ജി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​ല ക​​​ഥ​​​ക​​​ളും ഇപ്പോൾ താൻ കേൾക്കുന്നുണ്ടെന്ന് ജ​​​ര്‍​​​മ​​​നി​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന അ​​​നി​​​ത വാ​​​ര്‍​​​ത്താ ഏ​​​ജ​​​ന്‍​​​സി​​​ക്കു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

1945 ഓ​​​ഗ​​​സ്റ്റ് 18ന് ​​​താ​​​യ്‌​​​വാ​​​നി​​​ലെ താ​​​യ്ഹോ​​​ക്കു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍​​​നി​​​ന്ന് വി​​​മാ​​​നം ക​​​യ​​​റി​​​യ നേ​​​താ​​​ജി​​​യെ​​​ക്കു​​​റി​​​ച്ച്‌ പി​​​ന്നീ​​​ട് വി​​​വ​​​രം ല​​​ഭ്യ​​​മ​​​ല്ല. വി​​​മാ​​​നം ത​​​ക​​​ര്‍​​​ന്നു മ​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണ് ഒ​​​രു വാ​​​ദം. ഉത്തർപ്രദേശിൽ ഉണ്ടായിരുന്ന ഒരു ഗുംനാമി ബാബാ ആണ് സുഭാഷ് ചന്ദ്രബോസ് എന്നാണ് മറ്റൊരു വാദം.

ജ​​​പ്പാ​​​നി​​​ലെ റെ​​​ങ്കോ​​​ജി ക്ഷേ​​​ത്ര​​​ത്തി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന ചി​​​താ​​​ഭ​​​സ്മം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റേ​​​താ​​​ണെ​​​ന്ന് ക​​​രു​​​തു​​​ന്നു. ഇ​​​ത് ഡി​​​എ​​​ന്‍​​​എ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കി​​​യാ​​​ല്‍ ദു​​​രൂ​​​ഹ​​​ത​​​ക​​​ള്‍ അ​​​വ​​​സാ​​​നി​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​നി​​​ത പ​​​റ​​​യു​​​ന്ന​​​ത്.

Advertisment